- Trending Now:
ഹൈദരാബാദ്: ഇബിജി ഗ്രൂപ്പ് തങ്ങളുടെ പ്രീമിയം വെൽനസ് ബ്രാൻഡായ 'കാൾട്ടൺ വെൽനസ്'-ന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മൃണാൾ താക്കൂറിനെ പ്രഖ്യാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിയോടും മാനസിക ഉല്ലാസത്തോടും മൃണാൾ പുലർത്തുന്ന താൽപ്പര്യമാണ് ഈ സഹകരണത്തിന് പിന്നിലെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു.
വെൽനസ്-ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ മുന്നേറ്റമാണ് ഇബിജി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷത്തോടെ 250 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മെട്രോ നഗരങ്ങളിലും ടിയർ-1 നഗരങ്ങളിലുമായി 20 മുതൽ 30 വരെ പുതിയ സ്പാകൾ ആരംഭിക്കും. കൂടാതെ ലക്ഷ്വറി റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ റിട്രീറ്റുകൾ, വെൽനസ് അധിഷ്ഠിത റെസിഡൻഷ്യൽ പ്രോജക്റ്റുകൾ എന്നിവയും ഗ്രൂപ്പിന്റെ പദ്ധതിയിലുണ്ട്.
നിലവിൽ അഹമ്മദാബാദ്, ഇൻഡോർ, മണിപ്പാൽ എന്നിവിടങ്ങളിൽ കാൾട്ടൺ വെൽനസ് പദ്ധതികൾ പുരോഗമിക്കുകയാണ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വരും വർഷങ്ങളിൽ സേവനം വ്യാപിപ്പിക്കും.
ആയുർവേദം, നാച്ചുറോപ്പതി, മൈൻഡ്ഫുൾനസ് തുടങ്ങിയവ സമന്വയിപ്പിച്ചുകൊണ്ടുള്ള ആധുനിക വെൽനസ് സംസ്‌കാരം ഇന്ത്യയിൽ വളർത്തുകയാണ് കാൾട്ടൺ വെൽനസിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.