- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8-ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അപ്പോളോ ആയുർവെദ് എറണാകുളം കടവന്ത്ര സെൻററിൽ പ്രത്യേക 'വനിതാ ആരോഗ്യ ക്ലിനിക്' സംഘടിപ്പിക്കുന്നു.
ആർത്തവ പ്രശ്നങ്ങൾ, പിസിഒഎഎസ്-പിസിഒഡി., തൈറോയിഡിലെ മാറ്റങ്ങൾ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, വന്ധ്യതാസംബന്ധമായ പ്രശ്നങ്ങൾ, ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൂടാതെ മാനസിക സമ്മർദ്ദം മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ക്ലിനിക്കിൽ സൗജന്യ ആയുർവേദ വിദഗ്ദ്ധ കൺസൾട്ടേഷനുകൾ ലഭ്യമാകും.
വർദ്ധിച്ചുവരുന്ന ജീവിതശൈലി സമ്മർദ്ദങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, രോഗനിർണ്ണയത്തിലെ താമസം, വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം എന്നിവ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ബാധിക്കുന്ന സാഹചര്യത്തിൽ രോഗത്തിൻറെ മൂലകാരണം കണ്ടെത്തുന്നതിനും വ്യക്തിഗതമായ ആയുർവേദ ചികിത്സ നൽകുന്നതിനും വേണ്ടിയാണ് ഈ കൺസൾട്ടേഷൻ സൗകര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.