Sections

വിസ നിരസിക്കപ്പെട്ടാൽ മുഴുവൻ പണവും തിരികെ നൽകുമെന്ന് ക്ലിയർട്രിപ്പ്

Wednesday, Sep 17, 2025
Reported By Admin
Cleartrip Launches Free Visa Rejection Insurance

കൊച്ചി: വിസ നിരസിക്കപ്പെട്ടാനൽ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാൻ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഫ്‌ളിപ്കാർട്ട് കമ്പനിയായ ക്ലിയർട്രിപ്പ്. ദി ബിഗ് ബില്യൺ ഡേയ്സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കൽ ഉൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കൽ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്.

വിസ നിരസിക്കപ്പെട്ടാൽ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളിൽ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയർട്രിപ്പ് ചീഫ് ബിസിനസ് ആൻഡ് ഗ്രോത്ത് ഓഫീസർ മഞ്ജരി സിംഗാൾ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതിൽ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവർക്കാണ് സേവനം പൂർണ രീതിയിൽ പ്രയോജനപ്പെടുക.

ദി ബിഗ് ബില്ല്യൺ ഡേയ്സിനോടനുബന്ധിച്ച് ഫ്ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകൾ 999 രൂപ മുതൽ ലഭ്യമാകും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 20% വിലക്കുറവും ഫ്ളിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളിൽ കുറഞ്ഞത് മൂന്ന് യാത്രക്കാരിൽ ഒരു കുഞ്ഞോ നവജാത ശിശുവോ ഉൾപ്പെട്ടാൽ, ഒരു കുട്ടിയുടെ യാത്ര സൗജന്യമായി ലഭിക്കും. ഒപ്പം ഹോട്ടൽ പോർട്ട്ഫോളിയോ 20,000ൽ നിന്ന് 80,000 ലധികം പ്രോപ്പർട്ടികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.