- Trending Now:
കോഴിക്കോട്: ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ജല കായിക പരിശീലന കേന്ദ്രം(അക്വാട്ടിക് സെന്റർ) സ്ഥാപിക്കുന്നതിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 99,50,000 രൂപയുടെ പദ്ധതി ശുപാർശയ്ക്കാണ് സർക്കാർ അനുമതി നൽകിയത്.
ആഭ്യന്തര ജല കായിക വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് ശുപാർശ നൽകിയത്. നിലവിലുള്ള കുളവും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചുള്ള സമഗ്രമായ വികസനമാണ് വിഭാവനം ചെയ്യുന്നത്.
വിദ്യാഭ്യാസത്തെ കായികക്ഷമതയുമായി സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവും കായികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര സംവിധാനമായിരിക്കുമിതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റ വിവിധ പ്രദേശങ്ങളിലുള്ള പൊതു കുളങ്ങളും ജലാശയങ്ങളും വലിയ തോതിൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് നിർദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.