- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 3,680 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,240 രൂപയിലേക്ക് ഇടിഞ്ഞു. ഇന്നലെ രാവിലെ 4,840 രൂപ വർധിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 800 രൂപ ഇടിഞ്ഞിരുന്നു.
നേരത്തെ, ഫെബ്രുവരി 1ന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം രണ്ട് തവണയായി വില ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസവങ്ങളിൽ വീണ്ടും വില വർധിക്കുകയും ഇന്നലെ രാവിലെ 1,17,720 രൂപയിലേക്ക് ഉയരുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 460 രൂപ കുറഞ്ഞ് 14,155 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.