Sections

കാർഷിക മാലിന്യങ്ങളിൽ നിന്ന് ആമസോണിന്റെ നൂതന പാക്കേജിംഗ് പരിഹാരങ്ങൾ

Wednesday, Feb 04, 2026
Reported By Admin
Amazon Partners IIT Roorkee for Sustainable Packaging Innovation

  • ഐഐടി റൂർക്കിയുമായി കൈകോർക്കുക്കുന്നു

കൊച്ചി: കാർഷിക മാലിന്യത്തിൽ നിന്ന് നൂതനമായ പാക്കേജിംഗ് വസ്തുക്കൾ വികസിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയുമായി ആമസോൺ സഹകരിക്കുന്നു. കാർഷിക മാലിന്യങ്ങൾ കത്തിക്കുന്ന പതിവിൽ നിന്ന് മാറി പേപ്പർ ഉണ്ടാക്കാൻ മരത്തടി നാരുകൾ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാരം കുറഞ്ഞതും എന്നാൽ ശക്തവുമായ ഈ പാക്കേജിംഗ് വസ്തുക്കൾ പരമ്പരാഗത വുഡ് പൾപ്പ് പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്നതും വീട്ടിൽ തന്നെ സംസ്ക്കാരിക്കാവുന്നതുമായ ബദലുകൾ വാഗ്ദാനം ചെയ്യുന്നു.

പേപ്പർ മെയിലറുകൾ നിർമ്മിക്കാൻ തക്കവണ്ണം ഗോതമ്പ് വൈക്കോൽ, ബാഗാസ് തുടങ്ങിയ വിള അവശിഷ്ടങ്ങളെ ഉയർന്ന നിലവാരമുള്ള പൾപ്പാക്കി മാറ്റുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പരമ്പരാഗത പേപ്പർ പാക്കേജിംഗിന് തുല്യമായ പ്രകടനമാണിത് നൽകുക. കാർഷിക മാലിന്യങ്ങളെ വിലയേറിയ പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയിൽ വൈക്കോൽ കത്തിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ഇറക്കുമതി ചെയ്ത മര പൾപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കാർഷിക അവശിഷ്ടങ്ങൾക്ക് ഒരു വിപണി നൽകുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം സൃഷ്ടിക്കുകയും ചെയ്യും ഇത്.

ഐഐടി റൂർക്കിയിലെ പേപ്പർ ആൻഡ് പാക്കേജിംഗ് ടെക്നോളജി വകുപ്പുമായുള്ള സഹകരണം 15 മാസ കാലയളവിലെ ലാബ്സ്കെയിൽ വികസനവും പരിശോധനയും വഴി ആരംഭിക്കും. പ്രകടന പരിശോധനകൾ വിജയകരമായിക്കഴിഞ്ഞാൽ അടുത്ത വർഷം പകുതി അല്ലെങ്കിൽ അവസാനത്തോടുകൂടി വ്യാവസായിക പരീക്ഷണങ്ങൾ, പ്രക്രിയ വിലയിരുത്തൽ, വാണിജ്യ ഉൽപ്പാദനം എന്നിവയിലെക്കുള്ള പുരോഗതിക്ക് ആമസോൺ പിന്തുണ നൽകും.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തന ശൃംഖലയാണ് ആമസോണിൽ തങ്ങൾ നിർമ്മിച്ച് കൈകാര്യം ചെയ്യുന്നതെന്നും കൂടാതെ ഇത് കൂടുതൽ സുസ്ഥിരമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ ശ്രമത്തിന്റെ ഭാഗമായി, വിള അവശിഷ്ടങ്ങളിൽ നിന്ന് നൂതനമായ പാക്കേജിംഗ് വികസിപ്പിക്കുന്നതിനായി ഐഐടി റൂർക്കീയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയാണെന്നും ആമസോൺ ഇന്ത്യ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഭിനവ് സിംഗ് പറഞ്ഞു.

കാർഷിക അവശിഷ്ടങ്ങളെ ജൈവവിഘടനം ചെയ്യാവുന്ന പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയിലെ വൈക്കോൽ കത്തിക്കൽ, വെട്ടിയെടുക്കുന്ന മര വസ്തുക്കളെ ആശ്രയിക്കൽ എന്നിവയുടെ ഇരട്ട വെല്ലുവിളികളെ തങ്ങൾ അഭിസംബോധന ചെയ്യുന്നുവെന്നും വ്യവസായങ്ങൾക്കും കർഷകർക്കും സമൂഹത്തിനും മൊത്തത്തിൽ പ്രയോജനം ചെയ്യുന്ന വ്യാപമാക്കാവുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുകയും സുസ്ഥിരവും സ്വാശ്രയവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്ന് ഈ സംരംഭം കാണിക്കുന്നുവെന്നും ഐഐടി റൂർഖി ഡയറക്ടർ പ്രൊഫസർ കമൽ കിഷോർ പന്ത് പറഞ്ഞു.

സഹാറൻപൂർ കാമ്പസിലെ ഐഐടി റൂർക്കിയിൽ പേപ്പർ ആൻഡ് പാക്കേജിംഗ് ടെക്നോളജി വകുപ്പിലെ ഇന്നൊപാപ്പ് ലാബിൽ (പേപ്പറിലും പാക്കേജിംഗിലുമുള്ള ഇന്നൊവേഷൻസ്) നിന്നുള്ള പ്രൊഫ. വിഭോർ കുമാർ റസ്തോഗിയും ഡോ. അനുരാഗ് കുൽശ്രേഷ്ഠയും ഈ ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകും.

പാക്കേജിംഗ് കുറയ്ക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആമസോൺ ഇന്ത്യ തങ്ങളുടെ പൂർത്തീകരണ കേന്ദ്രങ്ങളിലുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് 100%വും ഒഴിവാക്കി.

2040 ആകുമ്പോഴേക്കും പ്രവർത്തനങ്ങളിലുടനീളം നെറ്റ്സീറോ കാർബൺ എന്നതിലേക്ക് എത്തുക എന്നതാണ് ആമസോണിന്റെ ലക്ഷ്യത്തിലെ കാലാവസ്ഥാ പ്രതിജ്ഞ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.