Sections

ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി

Friday, Nov 07, 2025
Reported By Admin
₹2.5 Crore Sanctioned for Cheruvannur Hall Renovation

കോഴിക്കോട്: ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനായി 2,50,00,000 രൂപ (രണ്ടരക്കോടി രൂപ) അനുവദിച്ച് സംസ്ഥാന സർക്കാർ. കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണവും അറ്റകുറ്റപ്പണികളുമാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

സിവിൽ വർക്കിന്റെ ഭാഗമായി റൂഫിങ്ങ് വർക്കുകൾ, ടൈലിംഗ് വർക്കുകൾ, സൗണ്ട് പ്രൂഫിംഗ് വർക്കുകൾ, ഇന്റീരിയർ വർക്കുകൾ, വൈദ്യുതീകരണം, ഇലക്ട്രോണിക്സ് ജോലികൾ എന്നിവയ്ക്കാണ് പ്രധാനമായും തുക ചെലവഴിക്കുന്നത്.

പ്രാദേശികജനതയുടെ സാമൂഹ്യജീവിതത്തിന് കമ്മ്യൂണിറ്റി ഹാളുകൾ വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം ക്ലബുകൾ പോലുള്ള അനുബന്ധപ്രവർത്തനങ്ങൾക്കും ഇത് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.