Sections

പങ്കജ് ത്രിപാഠി എസ്ബിഐ ജനറൽ ഇൻഷൂറൻസ് ബ്രാൻഡ് അംബാസിഡർ

Friday, Mar 06, 2026
Reported By Admin
SBI General Insurance Brand Ambassador Pankaj Tripathi

കൊച്ചി: പ്രമുഖ നടൻ പങ്കജ് ത്രിപാഠി എസ്ബിഐ ജനറൽ ഇൻഷൂറൻസ് ബ്രാൻഡ് അുംബാസിഡറാകും. 'ചുനിയേ ഭറോസ, അപ്നോ സാ' എന്ന പേരിൽ ആരോഗ്യ ഇൻഷൂറൻസ് ഫിലിമും കമ്പനി പുറത്തിറക്കി. ഉത്തരവാദിത്തവും സംരക്ഷണവും അചഞ്ചലമായ പിന്തുണയും പ്രതിഫലിപ്പിക്കുന്ന ദൈനംദിന പ്രവർത്തനങ്ങളിലാണ് യഥാർത്ഥ ഉറപ്പ് നിലകൊള്ളുന്നതെന്ന് ഈ കാമ്പെയിൻ ചൂണ്ടിക്കാട്ടുന്നു.

കുടുംബത്തിൻറെ ശക്തിയും നെടും തൂണുമായ രീതിയിലാണ് പങ്കജ് ത്രിപാഠി ചിത്രത്തിൽ എത്തുന്നത്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ദൈനംദിന പ്രവർത്തനങ്ങളിലൂടെ അതു നിറവേറ്റുകയും ശ്രദ്ധ പ്രകടിപ്പിക്കുകുയം ചെയ്യുന്നു. പരിചരണത്തിൻറെ സ്ഥിര സ്രോതസായ എസ്ബിഐ ജനറൽ ഇൻഷൂറൻസിൻറെ പങ്കാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ആരോഗ്യ പരിചരണവും സാമ്പത്തിക സുരക്ഷയും പോലുള്ള കാര്യങ്ങളിൽ കുടുംബങ്ങളുടെ സമീപനം മാറുന്നതാണ് ഇന്ത്യയിൽ ഇപ്പോൾ കാണുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ജനറൽ ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീൻ ചന്ദ്ര ഝാ പറഞ്ഞു. മെഡിക്കൽ ചെലവുകൾ വർധിക്കുമ്പോൾ ആരോഗ്യ ഇൻഷൂറൻസിൻറെ ആവശ്യകത അനിവാര്യമാകുകയാണ്. ക്രിയാത്മകമായ ആരോഗ്യ പരിരക്ഷയുടെ ആവശ്യത്തെ കുറിച്ചു അവബോധം വളർത്താനാണ് തങ്ങൾ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ ഇൻഷൂറൻസ് രംഗത്തെ ഏറ്റവും ശക്തമായ ബ്രാൻഡുകളിൽ ഒന്നായ എസ്ബിഐ ജനറൽ ഇൻഷൂറൻസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ പങ്കജ് ത്രിപാഠി പറഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ വിശ്വാസമുള്ള പരിരക്ഷ പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധതയാണ് തന്നെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.