- Trending Now:
സ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,880 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 720 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയും ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരുന്നു.
മാർച്ച് ഒന്നിന് 1,26,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില കുറയുകയായിരുന്നു. മാർച്ച് രണ്ടിന് 1,25,040 രൂപയിലേക്ക് താഴ്ന്ന സ്വർണവില മാർച്ച് മൂന്നിന് രണ്ട് തവണ വില ഇടിഞ്ഞ് 1,22,920 രൂപയിലേക്കും താഴ്ന്നിരുന്നു. മാർച്ച് നാലിന് വീണ്ടും വില കുറഞ്ഞ് 1,20,640 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്നലെ രണ്ട് തവണയായി 1,200 രൂപ കുറഞ്ഞ് 1,19,440 രൂപയിലേക്ക് എത്തിയിരുന്നു
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.