- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റിന്റെ വാഹനങ്ങളിൽ ബാസ് സംവിധാനമായ 'ബാറ്ററി ഫ്ളെക്സ്' അവതരിപ്പിച്ചു. ഇക്കോഫി എന്ന എൻബിഎഫ്സിയുമായി ചേർന്നാണ് അൾട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങൾക്കായി ബാറ്ററി അസ് എ സർവ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്.
ബാറ്ററി ഫ്ളെക്സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അൾട്രാവയലറ്റിന്റെ എക്സ്- 47 മോഡൽ 1.49 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വർഷം വാറന്റിയും ലഭിക്കും. സബ്സ്ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ അധിക തുക നൽകാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം വാഹന ഉടമയിലേക്ക് മാറ്റി നൽകും. ബാറ്ററി ഫ്ളെക്സ് സംവിധാനത്തിലേക്കുള്ള അംഗത്വം മാർച്ച് അഞ്ച് മുതൽ ആരംഭിക്കും.
ഈ പുതിയ സംവിധാനം കൂടുതൽ ആളുകളെ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ഇത് ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുകയും ഇവി സാങ്കേതികവിദ്യ ഇന്ത്യയിൽ കൂടുതൽ വ്യാപകമാക്കാനും ആളുകൾക്ക് പ്രാപ്യമാക്കാനും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.