Sections

ക്രെഡ് ഇൻഡസ്ഇൻഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

Wednesday, Sep 17, 2025
Reported By Admin
CRED IndusInd RuPay Credit Card Launched

കൊച്ചി: ക്രെഡ് ഇൻഡസ്ഇൻഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. എല്ലാ ഇ-കൊമേഴ്സ് ഇടപാടുകളിലും റിവാർഡുകൾ ലഭ്യമാക്കുകയും അവ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, നൂറുകണക്കിന് വ്യാപാരികൾ, ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഉടനടി റിഡീം ചെയ്യാൻ സാധിക്കുന്നതുമാണ് ഈ ക്രെഡിറ്റ് കാർഡ്.

ക്രെഡ് അംഗങ്ങൾ നിരവധി ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുകയും വ്യാപകമായ ഓൺലൈൻ ഷോപ്പിംഗ് ഉൾക്കൊള്ളുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുന്ന നൂതനമായ ഡിജിറ്റൽ തലമുറക്കാരാണ്. എന്നാൽ റിവാർഡുകൾ ചില വ്യാപാരികളിൽ നിന്ന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഉപഭോക്താക്കൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു.

ക്രെഡ് ഇതാദ്യമായി ഒരു ഏകീകൃത അനുഭവം അവതരിപ്പിക്കുകയാണ്. ഇതിലൂടെ ഓൺലൈൻ ഷോപ്പിംഗിന് കൂടുതൽ റിവാർഡുകളും അവ ക്രെഡ് പ്ലാറ്റ്ഫോമിൽ എളുപ്പത്തിൽ റിഡീം ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കുന്നു. പുതിയ ക്രെഡ് ഇൻഡസ്ഇൻഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ളിടത്ത് പണം ചെലവഴിക്കാനും പോയിൻറുകൾ നേടാനും അവ റിഡീം ചെയ്യാനും അവസരമൊരുക്കുന്നു.

നേട്ടങ്ങൾ:

  • എല്ലാ ഓൺലൈൻ ഷോപ്പിംഗിനും 5 ശതമാനം മൂല്യം നേടാം.
  • ഓഫ്ലൈൻ ഇടപാടുകൾക്കും റിവാർഡ്: ഓഫ്ലൈൻ വ്യാപാരികളിൽ നിന്നും, ക്രെഡ് സ്കാൻ ആൻഡ് പേ വഴിയുള്ള യുപിഐ ഇടപാടുകളിലും 1 ശതമാനം റിവാർഡ് നേടാം.
  • ഇഷ്ടത്തിനനുസരിച്ച് റിഡീം ചെയ്യാം: ഓരോ പോയിൻറിനും ഒരു രൂപയ്ക്ക് തുല്യമായ മൂല്യത്തിൽ, 500-ൽ അധികം ക്രെഡ് പേ വ്യാപാരികളിൽ നിന്നോ ക്രെഡ് സ്റ്റോറിലെ 2,000-ൽ അധികം ഉൽപ്പന്നങ്ങളിൽ നിന്നോ, വിമാന ടിക്കറ്റുകളായോ (ഇക്സിഗോയുടെ സഹകരണത്തോടെ), 8,00,000-ൽ അധികം ഹോട്ടലുകളിലോ (എക്സ്പീഡിയയുടെ സഹകരണത്തോടെ) ഈ പോയിൻറുകൾ ഉപയോഗിക്കാം.
  • പ്ലാറ്റ്ഫോമിലെ എല്ലാ അനുയോജ്യമായ സ്ഥലങ്ങളിലും പോയിൻറുകൾ സൗകര്യപ്രദമായി ഉപയോഗിക്കാം.
  • എളുപ്പത്തിൽ അംഗമാകാം: ജോയിനിംഗ് ഫീസ് ഇല്ല, 2 മിനിറ്റിനുള്ളിൽ അപേക്ഷിക്കാം.

ക്രെഡിറ്റ് യോഗ്യതയുള്ളവർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും വ്യവസ്ഥകൾ ഇല്ലാതെതന്നെ പുതിയ ക്രെഡ് ക്രെഡിറ്റ് കാർഡ് ഓരോ ഓൺലൈൻ ചെലവുകളെയും വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ച് റിവാർഡുകൾ നേടാനുള്ള അവസരമാക്കി മാറ്റുന്നുവെന്നും ക്രെഡ് സ്ഥാപകൻ കുനാൽ ഷാ പറഞ്ഞു. തൽക്ഷണമായി റിഡീം ചെയ്യാനുള്ള സൗകര്യം ഓരോ ഇടപാടിനെയും മികച്ചതാക്കുന്നു, ഉൽപ്പന്നം, പ്ലാറ്റ്ഫോം, പ്രത്യേകാവകാശങ്ങൾ എന്നിവയെ ഒരു തടസ്സമില്ലാത്ത ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡസ്ഇൻഡും ക്രെഡും തമ്മിലുള്ളത് മികച്ച പങ്കാളിത്തമാണെന്നും രണ്ട് ബ്രാൻഡുകൾക്കും പുതുമ, പ്രത്യേകത, മികച്ച അനുഭവങ്ങൾ എന്നീ സവിശേഷതകളുണ്ടെന്നും ഇൻഡസ്ഇൻഡ് ബാങ്കിൻറെ കൺട്രി ഹെഡ് കൺസ്യൂമർ ബാങ്കിംഗ് & മാർക്കറ്റിംഗ്, സൗമിത്ര സെൻ പറഞ്ഞു. ക്രെഡ് വളരെ ചിട്ടയായ, ഡിജിറ്റൽ സമൂഹത്തെ തയ്യാറാക്കുമ്പോൾ ഇൻഡസ്ഇൻഡ് ബാങ്കിംഗ് പാരമ്പര്യം, ക്രെഡിറ്റ് വൈദഗ്ദ്ധ്യം, ജീവിതശൈലിക്ക് അനുയോജ്യമായ നേട്ടങ്ങൾ എന്നിവ നൽകുന്നു. ഈ കോ-ബ്രാൻഡ് സഹകരണം അതിവേഗം വളരുന്ന ഇ-കൊമേഴ്സിനെയും ഉയർന്ന വരുമാനക്കാരായ ഉപഭോക്താക്കളെയും ലക്ഷ്യമിടുന്നു. ഈ കാർഡിനെ പേയ്മെൻറ് ചെയ്യുന്നതിനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗമായി മാറ്റാനും പ്രീമിയം ഉപഭോക്തൃ മേഖലയിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും, സൗമിത്ര സെൻ പറഞ്ഞു.

ഇന്ത്യയിലെ ഡിജിറ്റൽ ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള പേയ്മെൻറ് അനുഭവങ്ങൾ ഒരുക്കാൻ റുപേ പ്രതിജ്ഞാബദ്ധമാണെന്ന് എൻപിസിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രോത്ത്, സോഹിനി രാജോല പറഞ്ഞു. ക്രെഡ് ഇൻഡസ്ഇൻഡ് ക്രെഡിറ്റ് കാർഡ് ഈ നീക്കത്തിലെ പ്രധാന ചുവടുവെപ്പാണ്. തൽക്ഷണ റിവാർഡുകൾ, തടസ്സമില്ലാത്ത റിഡംഷൻ എന്നിവയെ ദൈനംദിന ഉപയോഗത്തിൽ ലഭ്യമാക്കുന്നു. കൂടുതൽ ഉപയോക്താക്കൾ ഇ-കൊമേഴ്സിനും മറ്റ് ആവശ്യങ്ങൾക്കും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസം, പുതുമ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം എന്നിവ ഒരുമിപ്പിക്കുന്ന സേവനങ്ങൾ റുപേ തുടർന്നും ലഭ്യമാക്കും. യുപിഐയിലെ ക്രെഡിറ്റ് കാർഡ് പോലുള്ള ഫീച്ചറുകൾ രാജ്യവ്യാപകമായി ഉപഭോക്താക്കൾക്ക് തങ്ങൾ എങ്ങനെയാണ് കൂടുതൽ ലഭ്യതയും സൗകര്യവും ഒരുക്കുന്നതെന്ന് വ്യക്തമാക്കുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.