Sections

സമഗ്ര വിദേശ നാണ്യ വിനിമയ സേവനങ്ങൾക്കു തുടക്കമിട്ട് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

Wednesday, Dec 31, 2025
Reported By Admin
Ujjivan SFB Launches Comprehensive Forex Services

കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് സമഗ്ര വിദേശ നാണ്യ സേവനങ്ങൾക്കും എക്സ്ചേഞ്ച് ഏണേഴ്സ് ഫോറിൻ കറൻസി അക്കൗണ്ടുകൾക്കും തുടക്കം കുറിച്ചു. വിദേശ കറൻസികളിൽ വരുമാനം നേടുന്ന പ്രൊഫഷണലുകൾക്കും കയറ്റുമതിക്കാർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിദേശ നാണ്യ വരുമാനം കൈകാര്യം ചെയ്യാനും ഉടനടി ഇന്ത്യൻ കറൻസിയിലേക്കു വിനിമയം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കുന്നതാണ് എക്സ്ചേഞ്ച് ഏണേഴ്സ് ഫോറിൻ കറൻസി അക്കൗണ്ടുകൾ.

വിദേശത്തു നിന്നു പണം സ്വീകരിക്കൽ, വിദേശത്തേക്ക് പണം അയക്കൽ, വിദേശ കറൻസി നിക്ഷേപങ്ങൾ, വിവിധ കറൻസികളിലെ അക്കൗണ്ട് നിലനിർത്തൽ തുടങ്ങി വിപുലമായ സേവനങ്ങളാണ് അന്താരാഷ്ട്ര ബാങ്കിംഗ് രംഗത്ത് പുതുതായി അവതരിപ്പിച്ച സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്കു ലഭിക്കുന്നത്.

മൽസരാധിഷ്ഠിത വിനിമയ നിരക്കുകൾ, അതിവേഗ പ്രോസസിങ്, പ്രത്യേക പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സേവനം, സുതാര്യത തുടങ്ങിയവയെല്ലാം ഇതിലൂടെ ഉറപ്പാക്കും.

ഈ സേവനങ്ങൾ അവതരിപ്പിച്ചതിലൂടെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര ബാങ്കിങിനായി സമ്പൂർണ സേവനങ്ങൾ നൽകുകയും ശാക്തീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് റീട്ടെയിൽ ലയബിലിറ്റീസ്, ടിഎഎസ്സി ആൻറ് ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. വ്യക്തികൾക്കും ബിസിനസുകാർക്കുമായുള്ള വിദേശ നാണ്യ ഇടപാടുകൾ കൂടുതൽ ലളിതമാക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണിത്. വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കയറ്റുമതിക്കാർ, സ്ഥാപനങ്ങൾ, വിദേശ നാണയത്തിൽ വരുമാനം നേടുന്ന ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ, പ്രവാസി ഇന്ത്യക്കാർ, ആഗോള പ്രവർത്തനങ്ങളുള്ള ചെറുകിട-ഇടത്തരം സംരംഭകർ, വിദേശ നാണയം ആവശ്യമായ യാത്രക്കാർ എന്നിവർക്കായി ഈ സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇന്ത്യയുടെ അതിർത്തിക്കപ്പുറം വ്യാപാരവും പണമയക്കലും ഉൾപ്പെടുന്ന പരിസ്ഥിതിക്ക് സംഭാവന നൽകാനും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ സേവനങ്ങൾ മത്സരപരമായ വിനിമയ നിരക്കുകളോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങളുടെ പിന്തുണയോടെ ബുദ്ധിമുട്ടില്ലാത്ത ഇൻവേർഡ്- ഔട്ട് വേർഡ് സേവനങ്ങൾ നൽകുന്നു. ഇഇഎഫ്സി അക്കൗണ്ട് സൗകര്യം ഉപഭോക്താക്കൾക്ക് വിദേശ നാണയ വരുമാനം നിലനിർത്താനും അനായാസം ഉപയോഗിക്കാനും സാധിക്കും. എഫ്ഇഎംഎ പ്രകാരമാണ് ക്രെഡിറ്റ്- ഡെബിറ്റുകൾ നടത്തുന്നത്. വ്യക്തിഗത പിന്തുണയ്ക്കായി ഉപഭോക്താക്കൾക്ക് ഫോറക്സ് റിലേഷൻഷിപ്പ് മാനേജർമാരുടെ സേവനം ലഭ്യമാകും. കൂടാതെ നിക്ഷേപത്തിനും അക്കൗണ്ട് പരിപാലനത്തിനുമായി സൗകര്യപ്രദമായ കാലാവധി ഓപ്ഷനുകളും ലഭ്യമാണ്. ബാങ്കിൻറെ ഡിജിറ്റൽ ചാനലുകളുമായും ശാഖാ ബാങ്കിംഗുമായും ബന്ധപ്പെട്ട് സുതാര്യമായ ഇൻറഗ്രേഷൻ വഴി മെച്ചപ്പെട്ട ഉപഭോക്തൃ സൗകര്യവും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.