- Trending Now:
കൊച്ചി: ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനെയും ദേശീയ പുരസ്കാര ജേതാവായ നടൻ വിക്രാന്ത് മാസിയെയും അണിനിരത്തി ടൈറ്റൻ 'വെയർ യുവർ സ്റ്റോറി' എന്ന പേരിലുള്ള പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കമിട്ടു. പി.വി. സിന്ധു, വിക്രാന്ത് മാസി എന്നിവരുടെ ജീവിതങ്ങൾ അവരുടെ വിശ്വാസങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും ആഴവും ധൈര്യവും ആധികാരികതയും പ്രതിഫലിപ്പിക്കുന്നു. അനുകരണത്തേക്കാൾ വ്യക്തിത്വത്തെയും വെറും കാഴ്ചയേക്കാൾ അർത്ഥത്തെയും തിരഞ്ഞെടുക്കുന്ന ഇന്നത്തെ തലമുറയുടെ ആത്മാവിനെ ഇവരുടെ കഥകൾ പ്രതിധ്വനിപ്പിക്കുന്നു.
ടൈറ്റൻറെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ ഭാഷ, സമകാലിക കഥപറച്ചിൽ, പ്രചോദനം ഉൾക്കൊണ്ട കരകൗശലം എന്നിവയെ ഈ കാമ്പയിൻ ഫിലിമുകൾ ഒരുമിച്ച് പ്രതിഫലിപ്പിക്കുന്നു. ഇവിടെ, വാച്ച് ഓരോ വ്യക്തിയുടെയും യാത്രയുടെ അടയാളമായി ഉയർന്നുവരുന്നു. അത് അവരുടെ വ്യക്തിപരമായ ശൈലിയെ സൂക്ഷ്മമായി രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ഒരു വാച്ച് വെറുമൊരു ആക്സസറി മാത്രമല്ലായെന്നും അത് നിങ്ങൾ ആരാണെന്നതിനൊപ്പം നിങ്ങളെ രൂപപ്പെടുത്തിയ യാത്രകളെയും അടയാളപ്പെടുത്തുന്ന ഒരു നിശബ്ദ സൂചകമാണെന്നും ടൈറ്റൻ എപ്പോഴും വിശ്വസിക്കുന്നുവെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് അനലോഗ് വാച്ചസ് സിഎംഒ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ആളുകൾ അവരുടെ ശൈലിയിലൂടെ അവരുടെ ജീവിത സത്യത്തെ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നു. പി.വി. സിന്ധുവും വിക്രാന്ത് മാസിയും സത്യസന്ധതയോടെ ഈ മനോഭാവത്തിന് ജീവൻ നൽകുന്നു. അവരുടെ കഥകൾ ഞങ്ങൾ ഒരു ബ്രാൻഡ് എന്ന നിലയിൽ നിലകൊള്ളുന്ന ആശയങ്ങളുമായി ഇഴുകിച്ചേരുന്നവയാണെന്നും രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു.
പി.വി. സിന്ധുവിനെ അവതരിപ്പിക്കുന്ന കാമ്പയിൻ ചിത്രം കഠിനാദ്ധ്വാനത്തിൻറെയും ദൃഢതയുടെയും ഒരു സിംഫണിയാണ്. കായിക രംഗത്തോടുള്ള അവരുടെ സ്ഥിരോത്സാഹത്തിൻറെയും സ്നേഹത്തിൻറെയും ആത്മാവിനെ ചിത്രം മനോഹരമായി പകർത്തിയിരിക്കുന്നു. കഠിനാധ്വാനത്തെ സ്വയം പ്രകടിപ്പിക്കുന്നതിൻറെ ഒരു രൂപമായി കാണുകയും അവരുടെ വളർച്ചയുടെ യാത്ര ആസ്വദിക്കുകയും ചെയ്യുന്ന യുവ തലമുറയുമായി പി.വി. സിന്ധുവിൻറെ ഊർജ്ജം ബന്ധം സ്ഥാപിക്കും
കോർട്ടിലും പുറത്തും തന്നെ രൂപപ്പെടുത്തിയ നിമിഷങ്ങളിലേക്ക് ഈ കാമ്പയിൻ ചിത്രം തന്നെ തിരികെ കൊണ്ടുപോയെന്ന് പി.വി. സിന്ധു പറഞ്ഞു. നിശ്ചയദാർഢ്യവും ലക്ഷ്യബോധവും അതിൻറേതായ ഒരു ശൈലി സൃഷ്ടിക്കുന്നു എന്ന വിശ്വാസത്തെ ഈ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നു. എൻറെ യാത്രയ്ക്ക് പിന്നിലെ വികാരം ബ്രാൻഡ് മനസ്സിലാക്കുകയും അതിനെ ആധികാരികമായ ഒന്നിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തതുകൊണ്ട് ഈ സഹകരണം പ്രത്യേകമായി തോന്നിയെന്നും അവർ പറഞ്ഞു.
വിക്രാന്ത് മാസിയെ അവതരിപ്പിക്കുന്ന കാമ്പയിൻ ഫിലിം, ഒരു സൃഷ്ടിയുടെ യഥാർത്ഥ മൂല്യം അതിൻറെ വലിപ്പത്തിലല്ല, മറിച്ച് ആ കലയിലേക്ക് കൊണ്ടുവരുന്ന അഭിനിവേശത്തിലാണെന്ന അദ്ദേഹത്തിൻറെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു.
തൻറെ യാത്ര ഒരിക്കലും വേഗത്തിൽ സഞ്ചരിക്കുന്നതിനെക്കുറിച്ചായിരുന്നില്ല, മറിച്ച് സത്യസന്ധതയോടെ മുന്നോട്ട് പോകുന്നതിനെ കുറിച്ചായിരുന്നുവെന്നുവെന്ന് വിക്രാന്ത് മാസി പറഞ്ഞു. എൻറെ ശൈലി എല്ലായ്പ്പോഴും ലാളിത്യത്തിൽ നിന്നും ആത്മാർത്ഥതയിൽ നിന്നുമാണ് വരുന്നത്. അതുകൊണ്ടാണ് ടൈറ്റൻറെ 'വെയർ യുവർ സ്റ്റോറി' എനിക്ക് വ്യക്തിപരമായ ഒന്നായി തോന്നുന്നത്. ഒരു വാച്ച് ഞാൻ എവിടെയായിരുന്നെന്നും എങ്ങോട്ട് പോകാൻ ഞാൻ തിരഞ്ഞെടുക്കുന്നുവെന്നും എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.