- Trending Now:
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ്, ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ എം.എസ് ധോണിയുമായുള്ള കരാർ പുതുക്കി. സ്വന്തം കൃഷിയിടത്തിൽ ഉപയോഗിക്കാൻ സ്വരാജ് ട്രാക്ടർ തിരഞ്ഞെടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിലാണ് ധോണി ഈ ബ്രാൻഡുമായി ബന്ധപ്പെടുന്നത്. ഇത് ഈ പങ്കാളിത്തത്തിന് കൂടുതൽ വിശ്വാസ്യതയും യാഥാർഥ്യബോധവും നൽകി.
ബ്രാൻഡിൻറെ മുഖമെന്ന നിലയിൽ, പ്രധാന വിപണികളിൽ സ്വരാജിൻറെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിലും ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിലും എം.എസ് ധോണി വലിയ പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിൻറെ ലളിതവും, എന്നാൽ കരുത്തുറ്റതുമായ വ്യക്തിത്വവും വിശ്വാസ്യതയും സ്വരാജ് ട്രാക്ടേഴ്സിൻറെ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുമുണ്ട്.
വിശ്വാസ്യതയുടെ പാരമ്പര്യവും പുത്തൻ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുകൊണ്ട്, കൃഷിഭൂമികൾക്കായി ഭാവിയിലേക്കൊരുങ്ങുന്ന ഒരു ബ്രാൻഡായി മാറാനാണ് സ്വരാജ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കരാർ പുതുക്കിയതോടെ, വരാനിരിക്കുന്ന ക്യാമ്പയിനുകളിൽ ധോണി ഒരുഭാഗമാകും. കൂടാതെ, ഇന്ത്യൻ കർഷകരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് സ്വരാജ് പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങളുടെ അവതരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിക്കും.
വിശ്വസ്തത, ആധികാരികത, പ്രകടനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വരാജിൻറെ അതേ മൂല്യങ്ങളാണ് എം.എസ് ധോണിയും പ്രതിഫലിപ്പിക്കുന്നതെന്ന് പങ്കാളിത്തം പുതുക്കിയതിനെ കുറിച്ച് സംസാരിക്കവേ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ സ്വരാജ് ഡിവിഷൻ സിഇഒ ഗഗൻജോത് സിങ് പറഞ്ഞു. ധോണിയുമായുള്ള പങ്കാളിത്തം ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്. ധോണിയുമായി തുടർന്നുള്ള സഹകരണത്തിൻറെ അടുത്ത ഘട്ടത്തിൽ, സ്വരാജ് ട്രാക്ടേഴ്സ് പുതിയ ക്യാമ്പെയ്ൻ 'ഭറോസ? ആരംഭിച്ചു. അതുല്യമായ ശക്തി, വിശ്വാസം, വിശ്വസനീയത എന്നിവയെ ആചരിക്കുന്ന ഈ ക്യാമ്പെയിൻ ബ്രാൻഡിൻറെയും ക്രിക്കറ്റ് ഐക്കോണിൻറെയും മൂല്യങ്ങളുടെ പ്രതീകമാണ്. പുതിയ ക്യാമ്പെയിനുള്ള ലിങ്കുകൾ ഇതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.