- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന സംഭിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1,120 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ 1,520 രൂപ വർധിച്ചിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം 800 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.
നേരത്തെ, ജനുവരി 29ന് 1,31,160 രൂപയിലേക്ക് കുതിച്ചെത്തി റെക്കോർഡിട്ടതിൽ പിന്നെ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലെ ഇടിവിനെത്തുടർന്ന് ഫെബ്രുവരി രണ്ടിന് 1,07,920 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഫെബ്രുവരി നാലിന് വീണ്ടും വില ഉയർന്ന്1,17,720 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഏറ്റക്കുറിച്ചിലുകളോടെ തുടരുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 140 രൂപ വർധിച്ച് 14,830 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.