- Trending Now:
കൊച്ചി: അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ, മെച്ചപ്പെട്ട ലിക്വിഡിറ്റി, വൈവിധ്യമാർന്ന റീട്ടെയിൽ തന്ത്രങ്ങളുടെ അച്ചടക്കത്തോടു കൂടിയ നടപ്പാക്കൽ എന്നിവയുടെ പിന്തുണയോടെ 2025 ൽ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ശക്തമായ പ്രകടനം കാഴ്ചവെച്ചു. നവീനമായ വികസനത്തിലൂടെ സുരക്ഷിതമായ വായ്പകൾ, സുസ്ഥിരമായ നിക്ഷേപ ശേഖരണം, ഡിജിറ്റൽ, പ്രവർത്തന കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയിലൂടെ ബാങ്ക് വിപുലമായ വളർച്ചയാണ് കാഴ്ച വെച്ചത്.
താങ്ങാനാവുന്ന ഭവന വായ്പകൾ, മൈക്രോ മോർട്ട്ഗേജുകൾ, എംഎസ്എംഇ, സ്വർണ പണയം, വാഹന വായ്പകൾ, കാർഷിക ബാങ്കിങ് തുടങ്ങിയ സുരക്ഷിത വിഭാഗങ്ങളിൽ സുസ്ഥിരമായ വളർച്ചയാണ് ദൃശ്യമായത്. വിതരണ വിഭാഗത്തിലെ ശക്തി വർധിപ്പിക്കൽ, വളർന്നു വരുന്ന വിപണികളിലേക്കുള്ള ആഴത്തിലെ കടന്നു ചെല്ലൽ തുടങ്ങിയവയുടെ പിന്തുണയും ഇതിനു ലഭിച്ചു. വിവിധ വിഭാഗങ്ങളിൽ പരസ്പര സഹായത്തോടയുള്ള വിൽപന, മെച്ചപ്പെടുത്തിയ ഉപഭോക്തൃ വിഭാഗങ്ങൾ തുടങ്ങിയവ ആസ്തികളെ മെച്ചപ്പെടുത്തി. ഗുണമേൻമയും സുസ്ഥിരതയും വളർച്ചയുടെ പ്രേരക ശക്തിയാക്കിയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വളർച്ച തുടർന്നത്. ചെറുകിയ നിക്ഷേപങ്ങളിലെ വളർച്ചയ്ക്ക് ഒപ്പം ശക്തമായ കാസ ശേഖരണം, റീട്ടെയിൽ ടേം നിക്ഷേപങ്ങളിലെ ഉയർച്ച, ബാങ്കിൻറെ ലിക്വിഡിറ്റി സ്ഥിരത, ഉപഭോക്താക്കളെ നേടിയെടുക്കാനുള്ള നീക്കങ്ങൾ, ശാഖകളുടെ മെച്ചപ്പെടുത്തിയ ഉൽപാദന ക്ഷമത, ലളിതമായ ഡിജിറ്റൽ സേവനങ്ങളുടെ അവതരണം എന്നിവയും നിക്ഷേപ മേഖലയെ കൂടുതൽ ശക്തമാക്കി.
സാമ്പത്തിക രംഗത്തെ വായ്പാ മേഖലയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നഷ്ടസാധ്യതകളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് 2025-ൽ കാണാനായതെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സദാനന്ദ് ബാലകൃഷ്ണ കമ്മത്ത് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.