- Trending Now:
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഡിമാറ്റ് അക്കൗണ്ട് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ബാങ്കിന്റെ വെരിഫൈഡ് വാട്സ്ആപ്പ് ചാനൽ വഴി സുരക്ഷിതമായി ഡിമാറ്റ് സ്റ്റേറ്റ്മെന്റുകൾ, ഇടപാട് വിവരങ്ങൾ, കുടിശ്ശികയുള്ള ചാർജുകൾ, ബില്ലിംഗ് വിശദാംശങ്ങൾ എന്നിവ ഇനി മുതൽ ഉപഭോക്താക്കൾക്ക് പരിശോധിക്കാം. കൂടാതെ ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പുകൾ (ഡിഐഎസ്) നഷ്ടപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാണ്. എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയിൽ പിഎൻബി വഴി ഡിമാറ്റ് അക്കൗണ്ടുള്ളവർക്കെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ബാങ്ക് സന്ദർശനം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതിയെന്ന് പിഎൻബി സിജിഎം സുധീർ ദലാൽ പറഞ്ഞു. പുതിയ നിക്ഷേപകർക്കും ദീർഘകാല നിക്ഷേപകർക്കും വാട്സ്ആപ്പ് വഴിയുള്ള ഈ ലളിതമായ സേവനം ഏറെ സഹായകമാകും. വാട്സ്ആപ്പിന് പുറമെ ഡിമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും ട്രേഡിംഗ് സേവനങ്ങൾക്കുമായി പിഎൻബി വൺ ആപ്പും ഇന്റർനെറ്റ് ബാങ്കിംഗും ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി 1800 1800 അല്ലെങ്കിൽ 1800 2021 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.