Sections

എംഎസ്എംഇ മേഖലയ്ക്കായി ഡിജിറ്റൽ മർച്ചൻറ് കാഷ് അഡ്വാൻസ് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

Wednesday, Dec 24, 2025
Reported By Admin
Axis Bank Launches Digital Merchant Cash Advance Loans

കൊച്ചി: കാഷ് ഫ്ളോയുടെ അടിസ്ഥാനത്തിലുള്ള വായ്പയുടെ രീതിയിൽ ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങൾക്കായി ആക്സിസ് ബാങ്ക് ഡിജിറ്റൽ മർച്ചൻറ് കാഷ് അഡ്വാൻസ് വായ്പകൾ അവതരിപ്പിച്ചു. സുരക്ഷിതമല്ലാത്ത വിഭാഗത്തിൽ പെട്ട രണ്ടു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള വായ്പകളാവും ഇതിലൂടെ കച്ചവടക്കാർക്കു ലഭിക്കുക.

ചെറിയ കടകൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുകയും ഓരോ ദിവസത്തേയും ഇടപാടുകളിൽ നിന്നുള്ള പണമുപയോഗിച്ചു തിരിച്ചടക്കുകയും ചെയ്യുകയായിരിക്കും ഇതിലൂടെ അവർക്കു സാധ്യമാകുക. പൂർണമായും ഡിജിറ്റൽ രീതിയിലാവും ഈ സേവനം.

വായ്പയുടെ ഭാഗമായി ആക്സിസ് ബാങ്കിൻറെ കറൻറ് അക്കൗണ്ട് സേവനവും ഉപഭോക്താക്കൾക്കു ലഭ്യമാകും. തിരിച്ചടവുകൾ ഓട്ടോമാറ്റിക് ആയി പ്രതിദിന തവണകളായി ശേഖരിക്കും. സുഗമമായ ഡിജിറ്റൽ സേവനങ്ങളിലൂടെ തൽക്ഷണ വായ്പകളും കറൻറ് അക്കൗണ്ടുമായിരിക്കും ഡിജിറ്റൽ മർച്ചൻറ് കാഷ് അഡ്വാൻസ് വായ്പകളിലൂടെ ലഭ്യമാകുകയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് കമേഴ്സ്യൽ ബാങ്കിങ് ഗ്രൂപ്പ് മേധാവിയും പ്രസിഡൻറുമായ വിജയ് ഷെട്ടി പറഞ്ഞു. കാഷ് ഫ്ളോയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനാൽ എംഎസ്എംഇ മേഖലയിലുള്ളവർക്ക് ഇത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.