Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; 200 രൂപയുടെ കുറവ്

Wednesday, Feb 11, 2026
Reported By Admin
Gold Price Drops Slightly in Kerala Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,240 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ വൈകുന്നേരം 640 രൂപ വർധിച്ച സ്ഥാനത്താണ് ഇന്ന് നേരിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ സ്വർണവില മാറ്റമില്ലാതെ തിങ്കളാഴ്ചത്തെ അതെ നിരക്കിൽ തുടരുകയായിരുന്നു.

നേരത്തെ, ജനുവരി 29ന് സ്വർണവിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില കുറയുകയും ഫെബ്രുവരി രണ്ടിന് 1,07,920 രൂപ വരെ താഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില വർധിച്ചും കുറഞ്ഞും തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞ് 14,530 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.