- Trending Now:
കൊച്ചി: രാജ്യാന്തര തലത്തിൽ ഒൻപതാമത്തെ വലിയ നിർമാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്സ് മികച്ച ഉൽപ്പന്നങ്ങൾ, സാങ്കേതിക മികവ്, ദീർഘകാല പങ്കാളിത്തങ്ങൾ എന്നിവയിലൂടെ കേരളത്തിലെ നിർമാണ മേഖലയുടെ വളർച്ചയ്ക്ക് കൈത്താങ്ങേകുന്നു. എറണാകുളത്തെ സൈറ്റ് എഞ്ചിനീയറിൽ നിന്നും കരാറുകാരനിലേക്കുള്ള ശിവിൻ രവിയുടെ വളർച്ച ഇതിനുദാഹരണമാണ്.
12 വർഷങ്ങൾക്ക് മുൻപാണ് ശിവിൻ രവി നിർമാണ മേഖലയിലേക്കെത്തുന്നത്. പിന്നീടത് സംരംഭക സ്വപ്നമായി വളരുകയും 2015ൽ സ്വന്തം സ്ഥാപനമായ യൂണിറ്റി ഹൈറ്റ്സ് കൺസ്ട്രക്ഷൻസ് ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ വീടുകളുടെ നിർമാണ പദ്ധതികളിലായിരുന്നു ശ്രദ്ധ. ഇന്നത് വാണിജ്യ, സർക്കാർ കെട്ടിടങ്ങളുടെ നിർമാണത്തിൽ വരെ എത്തി നിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എറണാകുളം, ഇടുക്കി ജില്ലകളിലായി 100ലധികം നിർമാണ പദ്ധതികൾ അദ്ദേഹം പൂർത്തിയാക്കി.
അംബുജ സിമന്റ്സിന്റെ നൂതന ഉൽപ്പന്നമായ അംബുജ പ്ലസ്, സുസ്ഥിര നിർമാണ രീതികൾ, മികച്ച സാങ്കേതിക സേവന മികവ് എന്നിവ ഈ നേട്ടം കൈവരിക്കുന്നതിൽ ഇദ്ദേഹത്തിന് സഹായകരമായി. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. അംബുജ സിമന്റ്സിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് കൃത്യമായ സാങ്കേതിക സഹായങ്ങളും സൈറ്റ് വിസിറ്റ് ഉൾപ്പടെയുള്ള സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.