- Trending Now:
കൊച്ചി: അപ്പോളോ ആയുർവെദ് എറണാകുളം കടവന്ത്ര സെൻററിൽ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയുർവേദ പ്രത്യുത്പാദന ആരോഗ്യ ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
ക്ലിനിക്കിൽ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് സൗജന്യമായ വിദഗ്ദ്ധ ആയുർവേദ കൺസൾട്ടേഷനുകൾ ലഭ്യമാകും. ഇതിൽ കൗമാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആർത്തവാരംഭ സമയത്തെ പ്രശ്നങ്ങൾ പിസിഒഎസ്-പിസിഒഡി, ആർത്തവ വ്യതിയാനങ്ങൾ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, വന്ധ്യതാ പ്രശ്നങ്ങൾ, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയ്ക്കുള്ള വിദഗ്ദ്ധ കൺസൾട്ടേഷനുകൾ ലഭ്യമാകും.
ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെ സമ്മർദ്ദങ്ങൾ, ചികിത്സ തേടുന്നതിലെ കാലതാമസം എന്നിവ എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഈ കൺസൾട്ടേഷനുകൾ രോഗത്തിൻറെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും വ്യക്തിഗതമായ ആയുർവേദ പരിചരണം നൽകുന്നതിനും മുൻഗണന നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.