Sections

ടെക്നോപാർക്കിലെ ഡി ക്യൂബ് എഐയുടെ ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗ് ഉപകരണത്തിന് ദേശീയ പേറ്റൻറ്

Wednesday, Feb 11, 2026
Reported By Admin
Technopark Startup DCube AI Gets Patent for ‘Demon’ Device

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ സൊല്യൂഷൻസ് കമ്പനിയായ ഡി ക്യൂബ് എഐ വികസിപ്പിച്ച ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗ് ഉപകരണമായ 'ഡിമോൻ' ന് ഭാരത സർക്കാരിൻറെ പേറ്റൻറ് ലഭിച്ചു.

ടെക്നോപാർക്ക് ഫേസ് 3 ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ക്യൂബ് എഐക്ക് പേറ്റൻറ് നമ്പർ 579084 കഴിഞ്ഞ മാസമാണ് അനുവദിച്ചത്. 20 വർഷമാണ് പേറ്റൻറിൻറെ കാലാവധി.

കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തനം സാധ്യമാകുന്ന പ്ലഗ്-ആൻഡ്-പ്ലേ ഉപകരണമാണ് 'ഡിമോൻ'. ഇ എസ് പി 32 അടിസ്ഥാനമാക്കിയുള്ള പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ഡിമോൻ ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗിനൊപ്പം സൈബർ സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ്. ഇത് വൈറസ് ആക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നു. എഐയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് റിമോട്ട് മോണിറ്ററിംഗും നിരവധി ഉപകരണങ്ങളുടെ നിയന്ത്രണവും ഇത് സാധ്യമാക്കുന്നു.

ഡി ക്യൂബ് എഐ സിഇഒ ബിനൂപ് ലാൽ ആണ് ഈ ആശയം വികസിപ്പിച്ചത്. ചീഫ് ടെക്നിക്കൽ ഓഫീസർ ഷാജു ആർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മാധവൻ എന്നിവർ ചേർന്നാണ് ഉത്പന്നം വികസിപ്പിച്ചത്.

ആരോഗ്യമേഖല, ബാങ്കിംഗ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഈ സംവിധാനം പരമ്പരാഗത മോണിറ്ററിംഗ് സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ ഉപകരണമാണ്.

2019 ൽ പ്രവർത്തനമാരംഭിച്ച ഡി ക്യൂബ് എഐയ്ക്ക് യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. പേറ്റൻറ് ബഹുമതി കമ്പനിയുടെ നവീകരണ കരുത്തിനെയും ആഗോള വളർച്ചാ സാധ്യതകളെയും ശക്തിപ്പെടുത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.dcubeai.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.