Sections

NHAI യുടെ രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന് CARE റേറ്റിംഗ്സിൽ നിന്ന് AAA റേറ്റിംഗ് ലഭിച്ചു

Saturday, Jan 03, 2026
Reported By Admin
CARE Assigns AAA Rating to NHAI-Sponsored RIIT InvIT

ദീർഘകാല ബാങ്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലെ മികവിന്, NHAI സ്പോൺസർ ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (InvIT) - രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിന് (RIIT) CARE റേറ്റിംഗ്സ് ലിമിറ്റഡിന്റെ AAA (സ്റ്റേബിൾ) റേറ്റിംഗ് ലഭിച്ചു. RIIT വാഗ്ദാനം ചെയ്യുന്ന ധനസഹായ പദ്ധതിയുടെ മികച്ച നിലവാരത്തിലുള്ള സുരക്ഷയെയും വിശ്വാസ്യതയെയും ഈ ഉയർന്ന തലത്തിലുള്ള റേറ്റിംഗ് അടിവരയിടുന്നു. ഇത്, നിക്ഷേപകർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ അവസരങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വളർച്ചയെയും സുസ്ഥിര മൂലധന രൂപീകരണത്തെയും പിന്തുണയ്ക്കുന്ന ശക്തമായ, നിക്ഷേപക സൗഹൃദ പ്ലാറ്റ്ഫോം എന്ന നിലയിൽ RIIT യുടെ പങ്കിനെ ഈ നേട്ടം ശക്തിപ്പെടുത്തുന്നു.

AAA (സ്റ്റേബിൾ) റേറ്റിംഗ് സാധ്യമായ ഏറ്റവും ഉയർന്ന വായ്പ യോഗ്യതയെ പ്രതിനിധീകരിക്കുന്നു. ഇത് RIIT യുടെ ശക്തമായ സാമ്പത്തിക സ്ഥിതിയെയും കടം തിരിച്ചടവിൽ വീഴ്ച വരുത്താനുള്ള അപകടസാധ്യതയുടെ ഏറ്റവും കുറഞ്ഞ നിരക്കിനെയും പ്രതിഫലിപ്പിക്കുന്നു. റേറ്റിംഗ് സമീപകാലത്തും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് 'സ്റ്റേബിൾ' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്

RIIT യുടെ സ്പോൺസറായ NHAI യുടെ റോഡ്, ഹൈവേ മേഖലയിലെ അനുഭവം, വിശ്വാസ്യത, തെളിയിക്കപ്പെട്ട പ്രവർത്തന റെക്കോർഡ് എന്നിവ റേറ്റിംഗ് നിരക്കിനെ ഗണ്യമായി സ്വാധീനിച്ചതായി CARE റേറ്റിംഗുകൾ എടുത്തുകാണിക്കുന്നു. NHAI യുടെ ആസ്തി ധനസമ്പാദന പരിപാടിയുടെ തന്ത്രപരമായ പ്രാധാന്യവും ഒരു പ്രധാന പരിഗണനയായിരുന്നു. ഇന്നുവരെ, NHAI ഏകദേശം 1.43 ലക്ഷം കോടി രൂപയുടെ റോഡ് ആസ്തികൾ വിജയകരമായി പണമാക്കിയിട്ടുണ്ട്.

NHAI യുടെ ആസ്തി ധനസമ്പാദന പരിപാടി ശക്തിപ്പെടുത്തുന്നതിനായി, രാജ്മാർഗ് ഇൻഫ്ര ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിന് (RIIT) അടുത്തിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (InvIT) എന്ന നിലയിൽ അംഗീകാരം ലഭിച്ചു. ദേശീയപാത ആസ്തികളുടെ ധനസമ്പാദന സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, അതോടൊപ്പം പ്രധാനമായും ചില്ലറ വ്യാപാരികളെയും ആഭ്യന്തര നിക്ഷേപകരെയും ലക്ഷ്യമിട്ട് ഉയർന്ന നിലവാരമുള്ളതും ദീർഘകാലത്തേക്കുള്ളതുമായ ഒരു നിക്ഷേപ സംവിധാനം സൃഷ്ടിക്കുക എന്നിവയാണ് പബ്ലിക് ഇൻവിറ്റ് വഴി ലക്ഷ്യമിടുന്നത്. ദേശീയപാത അടിസ്ഥാന സൗകര്യ വളർച്ചാ ഗാഥയിൽ പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ ഈ സംരംഭം അടയാളപ്പെടുത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.