- Trending Now:
മുംബൈ: ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം നൽകുന്ന 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കീർത്തി പുരസ്കാരം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്. ഔദ്യോഗിക ഭാഷ നടപ്പാക്കൽ, മികച്ച ഹൗസ് മാഗസിൻ - യൂണിയൻ ശ്രീജൻ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ബാങ്ക് അഭിമാനകരമായ ഈ അവാർഡ് നേടിയത്.
ഹൗസ് മാഗസിൻ വിഭാഗത്തിലെ ഒന്നാം സമ്മാനത്തിനുള്ള കീർത്തി പുരസ്കാരം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ബാങ്കിന് സമ്മാനിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഞ്ചാമത് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിതേഷ് രഞ്ജൻ അവാർഡ് ഏറ്റുവാങ്ങി.
2024-25 വർഷത്തിൽ മികച്ച ഔദ്യോഗിക ഭാഷാ നിർവ്വഹണത്തിനുള്ള കീർത്തി പുരസ്കാരം കേന്ദ്ര നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്വാളും രാജ്യസഭാ അംഗം ദിനേശ് ശർമ്മയും ചേർന്ന് സമ്മാനിച്ചു. ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സസ് ചീഫ് ജനറൽ മാനേജർ സുരേഷ് ചന്ദ്ര തേലി അവാർഡ് ഏറ്റുവാങ്ങി.
ഹിന്ദി ഭാഷ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേഷനുകൾ, ജേണലുകൾ എന്നിവയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം നൽകുന്ന ഏറ്റവും ഉയർന്ന അവാർഡാണ് രാജ്ഭാഷ കീർത്തി പുരസ്കാരം.
പരിപാടിയിൽ, @2047 വികസിത ഇന്ത്യ എന്ന ആശയത്തിൽ ബാങ്ക് പ്രസിദ്ധീകരിച്ച യൂണിയൻ ഭാഷാ വൈഭവ് എന്ന പുസ്തകവും @2047 വികസിത ഇന്ത്യ എന്ന ആശയത്തിൽ ബാങ്കുകളുടെ പങ്കും വിശിഷ്ടാതിഥികൾ പുറത്തിറക്കി.
അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിന്റെ രണ്ടാം ദിവസം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 12 പൊതുമേഖലാ ബാങ്കുകളുമായും സഹകരിച്ച് തയ്യാറാക്കിയ ഒരു പ്രാർത്ഥനാ ഗാനവും അവതരിപ്പിച്ചു. കൂടാതെ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കൺവീനർഷിപ്പിൽ പ്രവർത്തിക്കുന്ന 11 ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ കമ്മിറ്റികളെ (ടിഒഎൽഐസി) ഔദ്യോഗിക ഭാഷാ വകുപ്പ് മികച്ച പ്രകടനത്തിന് ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.