Sections

നോർത്ത് അമേരിക്കൻ ടീ കോമ്പറ്റീഷനിൽ ഹാരിസൺസ് മലയാളം ലിമിറ്റഡിന് സ്വർണ മെഡൽ

Wednesday, Sep 17, 2025
Reported By Admin
Harrisons Malayalam Wins Gold at Tea Awards 2025

കൊച്ചി: അമേരിക്കയിലെ ചാൾസ്റ്റണിൽ നടന്ന 14-ാമത് നോർത്ത് അമേരിക്കൻ ടീ കോൺഫറൻസിൽ ടീ ആൻഡ് സസ്റ്റൈനബിലിറ്റി അവാർഡ്സ് വിഭാഗത്തിൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് 2025ലെ സ്വർണ മെഡൽ കരസ്ഥമാക്കി. ആർപിജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസൺസ് മലയാളത്തിന്റെ വയനാട് അറപ്പെട്ട എസ്റ്റേറ്റിൽ നിന്നുള്ള തേയിലയാണ് സ്വർണ മെഡലിനായി തിരഞ്ഞെടുത്തത്.

വ്യത്യസ്ഥ ഉറവിടങ്ങളിൽ നിന്നുള്ള പ്രത്യേക തെയിലകൾ എന്ന വിഭാഗത്തിലാണ് ഈ പുരസ്കാരം. കേരളത്തിലും തമിഴിനാട്ടിലുമായി 24 തേയില തോട്ടങ്ങളാണ് എച്ച്എംഎല്ലിനുള്ളത്. അതുല്യമായ ഗുണമേന്മ, സ്ഥിരത, സുസ്ഥിരമായ കാർഷിക രീതികളോടുള്ള പ്രതിബദ്ധത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 33 സാമ്പിളുകൾ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് മത്സരത്തിനുണ്ടായത്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആൻഡ് ഹെർബൽ അസോസിയേഷനും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.

ലോകോത്തര നിലവാരത്തിലുള്ള തേയിലകൾ സുസ്ഥിരമായ രീതിയിൽ നിർമ്മിക്കുന്ന തങ്ങളുടെ കഴിവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് എച്ച്.എം.എൽ സിഇഒയും ഡയറക്ടറുമായ ചെറിയാൻ എം. ജോർജ് പറഞ്ഞു. വ്യത്യസ്ത രുചിയും സവിശേഷതയുമുള്ള തേയിലകൾ പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

14 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പാദക- കയറ്റുമതിക്കാരിലൊന്നായ എച്ച്എംഎൽ നേരത്തെ ദി ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡ്സ്, ഗ്രേറ്റ് പ്ലേസ് ടു വർക്ക് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ എറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ എച്ച്എംഎല്ലിലെ 60 ശതമാനം ജീവനക്കാരും വനിതകളാണ്. റെയിൻഫോറസ്റ്റ് അലയൻസ്, ഐഎസ്ഒ, ട്രസ്റ്റ്ടീ, എഥിക്കൽ ടീ പാർട്ണർഷിപ്പ് തുടങ്ങിയ സർട്ടിഫിക്കേഷനുകളുള്ള ഉൽപ്പന്നങ്ങളാണ് എച്ച്എംഎൽ വിതരണം ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.