- Trending Now:
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള എരുമേലി ഗ്രാമപഞ്ചായത്തിലെ പാക്കാനം പട്ടികവർഗ്ഗ സങ്കേതങ്ങളിൽ ചെണ്ട, വലംതല, താളം, കൊമ്പ്, കവർ, ചെണ്ടക്കോൽ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ /സർക്കാർ ഏജൻസികൾ/ വ്യക്തികൾ എന്നിവരിൽനിന്നു മത്സര സ്വഭാവത്തിലുള്ള ടെൻഡർ ക്ഷണിച്ചു. താല്പര്യമുള്ളവർ ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന് മണിക്കുള്ളിൽ ടെൻഡറുകൾ നൽകണം. അന്നേദിവസം 3.30ന് ടെൻഡറുകൾ തുറക്കും. ഫോൺ: 0482 8202751.
കോട്ടയം ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി. ഓപ്പറേഷൻ തീയറ്റേറിലേക്ക് മൈക്രോഡെബ്രിഡർ ഷേവിംഗ് സിസ്റ്റം വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽനിന്നു ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 12 രാവിലെ 11 മണി വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ദർഘാസുകൾ തുറക്കും.
2025-26 അധ്യയന വർഷം എസ് എസ് കെ അനുവദിച്ച യൂണിഫോം ഗ്രാന്റിന്റെ ഭാഗമായി കൂനത്തറ ഗവ. ഹൈസ്കൂളിലെ (113 പെൺകുട്ടികൾ, 102 ആൺകുട്ടികൾ) 215 വിദ്യാർഥികൾക്കായി യൂണിഫോം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ക്ഷണിച്ചു ടെൻണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 10. ഫോൺ 9846115126.
അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 111 അങ്കണവാടി കളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് 2025 സെപ്തംബർ മുതൽ 2026 മാർച്ച് വരെ മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ റീടെൻഡർ ക്ഷണിച്ചു. സെപ്തംബർ 9 ന് പകൽ ഒരു മണി ടെൻഡർ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04869252030,9526037963.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.