Sections

തയ്യൽ മെഷീൻ, പവർ മെഷീൻ, എംബ്രോയിഡറി മെഷീൻ, ലോക്ക് മെഷീൻ, കട്ടിങ് മെഷീൻ, വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ എന്നിവ വിതരണം ചെയ്യൽ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Aug 25, 2025
Reported By Admin
Tenders have been invited for the supply of sewing machines, power machines, embroidery machines, lo

തയ്യൽ മെഷീൻ, പവർ മെഷീൻ, എംബ്രോയിഡറി മെഷീൻ, ലോക്ക് മെഷീൻ, കട്ടിങ് മെഷീൻ, കട്ടിംഗ് ടേബിൾ സ്റ്റൂൾ, കത്രിക, ബോബൻ ആൻഡ് കേസ്, സൂചി, ടേപ്പ്, എണ്ണ, ഷെൽഫ് ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ തയ്യൽ സംരംഭം ആരംഭിക്കുന്നതിന് മോട്ടറോടുകൂടിയ തയ്യൽ മെഷീൻ, പവർ മെഷീൻ, എംബ്രോയിഡറി മെഷീൻ, ലോക്ക് മെഷീൻ, കട്ടിങ് മെഷീൻ, കട്ടിംഗ് ടേബിൾ സ്റ്റൂൾ, കത്രിക, ബോബൻ ആൻഡ് കേസ്, സൂചി, ടേപ്പ്, എണ്ണ, ഷെൽഫ് എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപത് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം 3.30 ന് ടെൻഡർ തുറക്കും. വിലാസം: പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി-686507. ഫോൺ: 04828 202751.

വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പട്ടികവർഗ സങ്കേതങ്ങളിലേക്ക് വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് വൈകിട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ നൽകണം. അന്നേദിവസം 3.30 ന് ടെൻഡർ തുറക്കും. വിലാസം: പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി-686507.വിശദവിവരത്തിന്: 04828 202751.

വാഹനങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലയിലെ മൈനിങ് ആൻഡ് ജിയോളജി വിഭാഗം ഓഫീസിന്റെ പ്രവർത്തനത്തിനാവശ്യമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 30 വൈകുന്നേരം മൂന്നു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04812301405.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.