പലരും പല കാര്യങ്ങളിലും ഡിപ്രഷൻ അനുഭവിക്കുന്നവരാണ്. സാഹചര്യങ്ങളിൽ ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. എന്നാൽ ഇതൊരു രോഗമായി മാറിയാലോ...? ഇത്തരം ചെറിയ ഡിപ്രഷനുകളാകാം പിന്നീട് വലിയ മാനസിക നില തന്നെ തെറ്റിച്ചുകളയുന്നത്. പലരും ഇന്ന് വിഷാദരോഗികളാണ്. സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപ്പഴകാനും ഇഷ്ടമില്ലായ്മ, ശരീരക്ഷീണം എന്നിവ തുടർച്ചായായി ഉണ്ടായാൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടെന്ന് മനസ്സിലാക്കാം. ലക്ഷണങ്ങളുടെ സ്വഭാവമനുസരിച്ച് വിഷാദരോഗങ്ങൾ പലതരത്തിലുണ്ട്. മസ്തിഷ്കത്തിൽ സിറട്ടോണിൻ, നോർഎപിനെഫ്രിൻ എന്നീ രാസപദാർത്ഥങ്ങളുടെ കുറവാണ് പ്രധാനമായും ഇത്തരം രോഗം ഉണ്ടാക്കുന്നത്.
- പാരമ്പര്യമായും വിഷാദരോഗം പകർന്നുകിട്ടാം. സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകർച്ച, പീഡനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, ശാരീരിക രോഗങ്ങൾ, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ വിഷാദരോഗ സാധ്യത കൂട്ടുന്നു.
- ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ തുടർച്ചയായി നിങ്ങൾക്കുണ്ടോ ഇവ നിങ്ങൾ ഒരു വിഷാദരോഗിയാണെന്ന് തെളിയിക്കുന്നതാണ്.
- ശ്രദ്ധക്കുറവ്, മറവി എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.
- നിരാശ, ആത്മഹത്യ ചെയ്യാനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
- അകാരണമായ ഭയം നിങ്ങളെ തളർത്തുന്നുണ്ടോ.. എന്നാൽ നിങ്ങൾ വിഷാദരോഗത്തിന് അടിമപ്പെടും.
- സംശയങ്ങൾ, ചെവിയിൽ പേടിപ്പിക്കുന്ന പല ശബ്ദങ്ങളും കേൾക്കുന്നത് പോലെ തോന്നൽ എന്നിവയും ചിലപ്പോൾ കാണാറുണ്ട്.
വിഷാദരോഗം പലതരം
- ജീവിതത്തിൽ അമിതമായ സന്തോഷം, അമിതമായ സംസാരം, അക്രമ സ്വഭാവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ പിന്നീട് അയാൾക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൽ വന്നാൽ ബൈപോളർ ഡിപ്രഷൻ എന്ന് വിളിക്കുന്നു.
- ജീവിതത്തിലൊരിക്കലും ഇത്തരം അവസ്ഥകൾ വരാതെ പെട്ടെന്ന് വിഷാദരോഗം വന്നാൽ അതിനെ യൂണിപോളാർ ഡിപ്രഷൻ എന്ന് വിളിക്കുന്നു.
- വിഷാദത്തോടൊപ്പം ഭയം, സംശയങ്ങൾ എന്നിവ ഉണ്ടാകുന്ന അവസ്ഥയെ സൈക്കോട്ടിക് ഡിപ്രഷൻ എന്ന് പറയുന്നു.
കാരണങ്ങൾ
- മസ്തിഷ്ക്കത്തിലെ ചില ഭാഗങ്ങളിൽ സിറട്ടോണിൻ, നോർഎപിനെഫ്രിൻ തുടങ്ങിയ രാസപദാർത്ഥങ്ങളുടെ അളവിൽ കുറവുണ്ടാകുന്നത് വിഷാദരോഗത്തിന് കാരണമാകാം.
- പാരമ്പര്യമായും വിഷാദരോഗം പകർന്നുകിട്ടാം.
- സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകർച്ച, പീഡനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, ശാരീരിക രോഗങ്ങൾ, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ കാരണങ്ങളാണ്.
- സ്കൂളിൽ പോകാൻ മടി, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, മറ്റുള്ളവരോട് സംസാരിക്കാൻ ഇഷ്ടമില്ലാത്തത് തുടങ്ങിയവയൊക്കെ കുട്ടികളിൽ ഉണ്ടാകുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മനുഷ്യരുടെ ഭയവും ഫോബിയകളും മനസ്സിലാക്കൽ: കാരണങ്ങളും അതിനെ നേരിടാനുള്ള മാർഗങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.