- Trending Now:
കൊച്ചി: ശരീരത്തിൽ പിടിപ്പിക്കാവുന്ന ശ്രവണ സഹായികളുടെ ആഗോളതലത്തിലെ മുൻനിരക്കാരായ കോക്ലിയർ ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോക്ലിയർ ഇംപ്ലാൻറ് സിസ്റ്റമായ കോക്ലിയർ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി.
20 വർഷത്തിലേറെ നീണ്ട ഗവേഷണവും വികസനവും അടിസ്ഥാനമാക്കിയാണ് ന്യൂക്ലിയസ് നെക്സ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിലും നിർമ്മിത ബുദ്ധി അധിഷ്ഠിത മാറ്റങ്ങളിലും ഇന്ത്യ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതേ പുരോഗതിയുടെ പ്രതിഫലനമായ ഈ വിപ്ലവകരമായ കണ്ടെത്തൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ട്. ഇത് ശ്രവണപരിചരണത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കേൾവിപരിമിതിയുള്ളവർക്കും ആരോഗ്യ വിദഗ്ദ്ധർക്കും കഴിയുമെന്ന് കോക്ലിയർ സൗത്ത് ഏഷ്യ & സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ജനറൽ മാനേജർ വന്ദന പിഷാരടി പറഞ്ഞു.
ഇന്ന് ലഭ്യമായ പരമ്പരാഗത കോക്ലിയർ ഇംപ്ലാൻറുകൾക്ക് അവരുടെ സൗണ്ട് പ്രോസസർ അപ്ഗ്രേഡ് ചെയ്തുകൊണ്ട് മാത്രമേ ഭാവിയിലെ നവീകരണം ലഭ്യമാകൂ. എന്നാൽ ന്യൂക്ലിയസ് നെക്സ സിസ്റ്റം ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ സ്മാർട്ട് ഇംപ്ലാൻറിലെ ഫേംവെയറിലേക്കുള്ള അപ്ഡേറ്റുകളിലൂടെയും കാലക്രമേണ അവരുടെ സൗണ്ട് പ്രോസസറിലേക്കുള്ള അപ്ഗ്രേഡുകളിലൂടെയും പുതിയ സവിശേഷതകളും സാങ്കേതിക പുരോഗതികളും അനുഭവിക്കാനാകും.
ന്യൂക്ലിയസ് നെക്സ സിസ്റ്റം വിശ്വസനീയമായ സാങ്കേതിക വിദ്യയെ അത്യാധുനിക ചിപ്പ്സെറ്റുമായി ബന്ധിപ്പിക്കുന്നു. ഇത് വ്യക്തമായ കേൾവി ഉറപ്പാക്കുകയും ഉപഭോക്തൃപരിശ്രമം കുറയ്ക്കുകയും ശ്രവണ ഇംപ്ലാൻറുകളിൽ പുതിയ മാനദണ്ഡം സ്ൃഷ്ടിക്കുകയും ചെയ്യുന്നതായി കോക്ലിയർ ചീഫ് ടെക്നോളജി ഓഫീസർ ജാൻ ജാൻസെൻ പറഞ്ഞു.
ന്യൂക്ലിയസ് നെക്സ സിസ്റ്റത്തിൽ അപ്ഗ്രേഡ് ചെയ്യാവുന്ന ഫേംവെയറുണ്ട്. ഇത് ഭാവിയിലെ നവീകരണങ്ങൾ സാധ്യമാക്കും. ഈ സിസ്റ്റം വ്യക്തിഗതമാക്കി ശ്രവണ ക്രമീകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലൂടെ സൗകര്യപ്രദമായ അപ്ഗ്രേഡുകൾ സാധ്യമാക്കുന്നു. പുതുതായി അവതരിപ്പിച്ച 'സ്മാർട്ട് സിങ്ക്' സവിശേഷതയോടെ ഉപയോക്താവ് 'ബ്ലാങ്ക്' ശബ്ദ പ്രോസസർ എടുക്കുകയോ സ്വീകരിക്കുകയോ ചെയ്താൽ മതി; വ്യക്തിഗത ക്രമീകരണങ്ങൾ സ്വയം പുതിയ ശബ്ദ പ്രോസസറിലേക്ക് പകർത്തപ്പെടും. ഇതിലൂടെ കുറച്ച് സെക്കൻഡുകൾക്കകം തന്നെ വ്യക്തിക്ക് കൊക്ലിയർ ഇംപ്ലാൻറ് ഉപയോഗിച്ച് വീണ്ടും കേൾക്കാൻ സാധിക്കുമെന്ന് ജാൻ ജാൻസെൻ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ആളുകൾക്ക് 750,000-ത്തിലധികം ശ്രവണ ഇംപ്ലാൻറുകൾ കോക്ലിയർ നൽകിയിട്ടുണ്ട്. പുതിയ കോക്ലിയർ ന്യൂക്ലിയസ് നെക്സ സിസ്റ്റം ഈ മാസം മുതൽ ഇന്ത്യയിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.