- Trending Now:
തിരുവനന്തപുരം: ഓൾ ഇന്ത്യ മാനേജ്മെൻറ് അസോസിയേഷനുമായി (എഐഎംഎ) ചേർന്ന് പ്രവർത്തിക്കുന്ന ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻ (ടിഎംഎ) 2026-27 കാലയളവിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ മുൻ എംഡിയും എസിഎംഇ മാനേജ്മെൻറ് കൺസൾട്ടൻറ്സ് സ്ഥാപകനുമായ സുനിൽ കുമാർ എം ആണ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ്. എസ്എഫ്എസ് പ്രൈവറ്റ് ലിമിറ്റഡ് എച്ച്ആർഡി ജനറൽ മാനേജരായ ഡോ. ഇളങ്കോ പി സെക്രട്ടറിയായും എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സീനിയർ കൺസൾട്ടൻറ് (ഫിനാൻസ്) സി.എ സന്തോഷ് ചെറിയാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ടിഎംഎയുടെ നാല്പതാമത് വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് (സീനിയർ വൈസ് പ്രസിഡൻറ്), എച്ച്ഡിഎഫ് സി ബാങ്ക് സീനിയർ വൈസ് പ്രസിഡൻറും സൗത്ത് കേരള സോണൽ ഹെഡുമായ അജു കെ. മാത്തൻ (വൈസ് പ്രസിഡൻറ്), ഡോ. ജിഷ ഗോപി (അസിസ്റ്റൻറ് പ്രൊഫസർ, സിഇടി സ്കൂൾ ഓഫ് മാനേജ്മെൻറ്, കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രം), രാജേഷ് ടി.എസ് (മാർക്കറ്റിംഗ് മാനേജർ, ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്) എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.