നമ്മൾ ഭക്ഷണം കഴിക്കുമ്പോഴോ ചെറിയ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴോ ചിലപ്പോൾ അപ്രതീക്ഷിതമായി എന്തെങ്കിലും തൊണ്ടയിൽ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകാം. ഇത്തരം അവസ്ഥകൾ ജീവൻ അപകടത്തിലാക്കാൻ വരെ സാധ്യതയുള്ളതാണ്. അതുകൊണ്ട് തന്നെ, കൂടെയുണ്ടാകുന്നവർ എന്ത് ചെയ്യണം എന്നത് എല്ലാവർക്കും അറിയേണ്ട അത്യാവശ്യമായ അറിവാണ്.
തൊണ്ടയിൽ ഭക്ഷണകഷ്ണമോ ചെറിയ വസ്തുവോ കുടുങ്ങുമ്പോൾ സാധാരണയായി താഴെ പറയുന്ന ലക്ഷണങ്ങൾ കാണാം:
- സംസാരിക്കാൻ കഴിയാതെ വരിക
- ശക്തമായി ചുമയ്ക്കാൻ ശ്രമിക്കുക
- ശ്വാസം കിട്ടാതെ പിടയ്ക്കുക
- മുഖം നീലനിറത്തിലേക്ക് മാറുക
- കൈകൾ തൊണ്ടയിലേക്കുയർത്തി അസ്വസ്ഥത കാണിക്കുക
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അത് ശ്വാസനാളം തടസപ്പെട്ടിരിക്കുന്നു എന്നതിൻറെ സൂചനയായിരിക്കും.
മുതിർന്ന ആളിന്റെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ
- ആളോട് ശക്തമായി ചുമയ്ക്കാൻ പറയുക - ചിലപ്പോൾ ശക്തമായ ചുമയിലൂടെ തന്നെ കുടുങ്ങിയ വസ്തു പുറത്തുവരാം.
- ആളുടെ പുറകിൽ നിന്ന് നിൽക്കുക രണ്ട് കൈകളും വയറിന് മുകളിൽ (നെഞ്ചിന് താഴെ, പൊക്കിളിന് മുകളിൽ) ചേർത്ത് പിടിക്കുക പെട്ടെന്ന് ഉള്ളിലേക്കും മുകളിലേക്കും ശക്തമായി അമർത്തുക വസ്തു പുറത്തുവരുന്നതുവരെ ഇത് ആവർത്തിക്കാം
- അവസ്ഥ ഗുരുതരമാണെങ്കിൽ ആംബുലൻസ് വിളിക്കുകയോ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യണം.
ചെയ്യരുതാത്തത്
- വിരൽ കയറ്റി വസ്തു എടുക്കാൻ ശ്രമിക്കരുത് (കൂടുതൽ അകത്തേക്ക് പോകാൻ സാധ്യതയുണ്ട്)
- വെള്ളം കുടിപ്പിക്കാൻ ശ്രമിക്കരുത്
കുട്ടിയുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ
- കുഞ്ഞിനെ മുന്നോട്ട് കുനിപ്പിച്ച് പുറത്ത് അടിക്കുക കുഞ്ഞിനെ മുന്നോട്ട് ചായ്ച്ച് പിടിക്കുക പിൻഭാഗത്ത് (തോളെല്ലുകളുടെ ഇടയിൽ) 5 പ്രാവശ്യം ശക്തമായി തട്ടുക.
- വയറിൽ അമർത്തുക (കുഞ്ഞുങ്ങൾക്ക് പ്രത്യേകം ശ്രദ്ധയോടെ) കുഞ്ഞിന്റെ വയറിന് മുകളിൽ (നെഞ്ചിന് താഴെ) സൂക്ഷ്മമായി അമർത്തുക ചെറുപ്പക്കാർക്ക് ഇത് വളരെ ശ്രദ്ധയോടെ മാത്രം ചെയ്യണം.
- ഉടൻ മെഡിക്കൽ സഹായം തേടുക കുട്ടിക്ക് ശ്വാസം കിട്ടുന്നില്ലെങ്കിൽ ഉടൻ ആംബുലൻസ് വിളിക്കുക
ചെയ്യരുതാത്തത്
- പേടിച്ചു കുട്ടിയെ കുലുക്കരുത്
- വായിൽ വിരൽ കയറ്റി വസ്തു എടുക്കാൻ ശ്രമിക്കരുത്
മുൻകരുതലുകൾ
- കുട്ടികളുടെ കൈവശം ചെറുവസ്തുക്കൾ നൽകാതിരിക്കുക.
- ഭക്ഷണം കഴിക്കുമ്പോൾ സംസാരിച്ചോ ചിരിച്ചോ ചെയ്യാതിരിക്കുക.
- വയോധികർക്കും കുട്ടികൾക്കും ചെറുതായി മുറിച്ച ഭക്ഷണം നൽകുക.
- എല്ലാവരും അടിസ്ഥാന ഫസ്റ്റ് എയ്ഡ് പരിശീലനം നേടുന്നത് ഉത്തമമാണ്.
തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങുന്നത് ഒരു ചെറിയ അപകടമായി തോന്നാമെങ്കിലും, സമയത്ത് ശരിയായ നടപടി സ്വീകരിക്കാത്തപക്ഷം അത് വലിയ അപകടമായി മാറാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഭയപ്പെടാതെ ധൈര്യത്തോടെ ശരിയായ നടപടി സ്വീകരിക്കാൻ ഓരോരുത്തരും തയ്യാറാകണം. ഒരു നിമിഷത്തെ സാന്നിധ്യബോധവും ശരിയായ അറിവും ഒരാളുടെ ജീവൻ രക്ഷിക്കാനാകും.

പത്രക്കടലാസിൽ പൊതിഞ്ഞ ഭക്ഷണം സുരക്ഷിതമോ? സത്യം അറിയൂ!... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.