Sections

മനുഷ്യരുടെ ഭയവും ഫോബിയകളും മനസ്സിലാക്കൽ: കാരണങ്ങളും അതിനെ നേരിടാനുള്ള മാർഗങ്ങളും

Monday, Dec 22, 2025
Reported By Soumya S
Understanding Human Fear and Phobias: Causes and Coping Methods

മനുഷ്യ സ്വഭാവത്തിൽ കാണുന്ന പ്രകടമായ പ്രത്യേകത മറ്റ് മനുഷ്യരോടുള്ള ഭയമാണ്. ആറു മാസമാകുമ്പോഴേക്കും കുഞ്ഞുങ്ങൾ അപരിചിതരെ കണ്ടാൽ ഭയക്കുന്നു. അന്ധരായ ശിശുക്കളും ഭയാകുലരാകാറുണ്ട്. ഗന്ധം കൊണ്ട് അപരിചിതരെ തിരിച്ചറിയാൻ ഇവർക്കു കഴിയുമത്രേ. ഏതാണ്ട് ഒരു വയസ് ആകുമ്പോൾ കുട്ടികൾ ചുറ്റുപാടുകളെ ഭയത്തോടു കൂടെ നോക്കുന്നു. അമ്മയെ പിരിഞ്ഞിരിക്കുക എന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. മാതൃസംരക്ഷണമില്ലാതെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ വലുതായാലും പെട്ടെന്ന് ഭയാകുലരാകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മനുഷ്യർ എല്ലാം ഭയചകിതരാണ്. രാജ്യങ്ങൾ തമ്മിൽ സൗഹൃദം പുലർത്തുന്നുണ്ടെങ്കിൽ തന്നെയും എല്ലാ രാജ്യങ്ങളും സൈനിക സജ്ജീകരണ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നു. പുറമെമനുഷ്യ സ്വഭാവത്തിൽ കാണുന്ന പ്രകടമായ പ്രത്യേകത മറ്റ് മനുഷ്യരോടുള്ള ഭയമാണ്. ആറു മാസമാകുമ്പോഴേക്കും മനുഷ്യ ശിശു അപരിചിതരെ കണ്ടാൽ ഭയക്കുന്നു. അന്ധരായ ശിശുക്കളും ഭയാകുലരാകാറുണ്ട്. ഗന്ധം കൊണ്ട് അപരിചിതരെ തിരിച്ചറിയാൻ ഇവർക്കു കഴിയുമത്രേ. ഏതാണ്ട് ഒരു വയസ് ആകുമ്പോൾ കുട്ടികൾ ചുറ്റുപാടുകളെ ഭയത്തോടു കൂടെ നോക്കുന്നു. അമ്മയെ പിരിഞ്ഞിരിക്കുക എന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. മാതൃസംരക്ഷണമില്ലാതെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ വലുതായാലും പെട്ടെന്ന് ഭയാകുലരാകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മനുഷ്യർ എല്ലാം ഭയചകിതരാണ്. രാജ്യങ്ങൾ തമ്മിൽ സൗഹൃദം പുലർത്തുന്നുണ്ടെങ്കിൽ തന്നെയും എല്ലാ രാജ്യങ്ങളും സൈനിക സജ്ജീകരണ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നു. പുറമെ ചിരിക്കുന്നുണ്ടെങ്കിലും ഉള്ളാകെ ഭയമാണ്.

അകാരണമായ ഭയങ്ങളെ ഫോബിയ എന്നാണ് പൊതുവെ വിളിക്കുന്നത്, ചില ഫോബിയകളെ നോക്കു

  • സോഷ്യൽ ഫോബിയ - സമൂഹത്തെ ഭയം
  • അഗോറോഫോബിയ - തുറന്നതും ഇടുങ്ങിയതും ഉയരംകൂടിയതുമായ സ്ഥലങ്ങളോടു ഭയം
  • ആക്രോ ഫോബിയ - ഉയർന്ന സ്ഥലങ്ങളെ ഭയം
  • താനാറ്റോ ഫോബിയ - മരണത്തെ ഭയം
  • പൈറോ ഫോബിയ - തീയോടുള്ള ഭയം
  • ഒഫിഡിയോ ഫോബിയ- പാമ്പുകളെ ഭയം
  • ആസ്ട്രോ ഫോബിയ - പ്രകൃതിക്ഷോഭങ്ങളെ ഭയം
  • ഡിമെന്റോ ഫോബിയ - ചിത്തഭ്രമത്തെ ഭയം
  • അമാക്സോ ഫോബിയ - മോട്ടോർ വാഹനങ്ങളെ ഭയം
  • സൈനോ ഫോബിയ - നായ്ക്കളോടുള്ള ഭയം
  • അൽഗാ ഫോബിയ - വേദനയോടുള്ള ഭയം
  • ഹിപ്നോ ഫോബിയ - ഉറക്കത്തോടുള്ള ഭയം
  • മോണോ ഫോബിയ - ഏകാന്തതയോടുള്ള ഭയം
  • അന്തോ ഫോബിയ - പൂക്കളോടുള്ള ഭയം
  • ഫോണോ ഫോബിയ - ഉറക്കെ സംസാരിക്കുന്നതിനുള്ള ഭയം

പലർക്കും ഫോബിയകൾ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഭയാശങ്കയാൽ ഉൾവലിഞ്ഞ് ആയാസത്തോടെ അവർ മുന്നോട്ട് പോകുന്നു. എന്നാൽ ചില ആളുകൾക്ക് ഫോബിയകളെ അതിജീവിക്കാൻ കഴിയാറുണ്ട്.

എന്നാൽ എല്ലാവർക്കും അതിന് കഴിയണമെന്നില്ല. ഭയപ്പെടുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനാണ് മിക്കവാറും ശ്രമിക്കുന്നത്. സങ്കീർണമായ ഫോബിയകളുമായി ജീവിക്കുന്ന പലരും ദുഃസ്വപ്നങ്ങൾ കണ്ട് പേടിക്കുന്നു. അനുഭവിക്കുന്ന ഫോബിയകളെ കുറിച്ചു ആരോടും തുറന്ന് പറയാതെ അവർ ജീവിക്കുന്നു.

ഭാവനയിലൂടെ മനസ്സിൽ കുടിയേറിയ അബദ്ധധാരണകളെ ക്രിയാത്മക ഭാവനകൾ ഉപയോഗിച്ച് ഉൻമൂലനം ചെയ്യാൻ കഴിയും. ചിലർക്ക് ചില കാര്യങ്ങളോട് ഭയമാണ്. വിഭാവനപരമായ തെറ്റിദ്ധാരണകൾകൊണ്ട് നടന്ന് സ്വയം പീഡിപ്പിക്കുന്നവരുണ്ട്. ആശയവിനിമയം ചെയ്യാൻ സങ്കോചമുള്ള വ്യക്തികളുണ്ട്. അതുപോലെതന്നെ മേലധികാരികളോടു സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്കൊക്കെ സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈറ്റേഷൻ ചെയ്യാം.നിങ്ങൾക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു ലിസ്റ്റ് തയാറാക്കി കഴിഞ്ഞാൽ രചനാത്മകമായ ഭാവനയിലൂടെ അവ ഒഴിവാക്കാൻ പരിശീലിക്കുകയാണ്.

സ്റ്റോപ്പ് തിങ്കിങ് & എക്സ്പോസ്റർ ടെക്നിക്

  • ഭയപ്പെടുത്തുന്ന ചിന്തകളെപ്പറ്റി ബോധവാനാകുക.
  • അത്തരം ചിന്തകൾ വരുമ്പോൾ സ്റ്റോപ്പ് തിങ്കിങ് എന്ന് സ്വയം നിർദേശിക്കുക.
  • അനാവശ്യ ചിന്തകളെ ദീർഘനേരത്തേക്കു നിർത്തിവെക്കുക.
  • ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെ അഭിമുഖികരിക്കുന്നതിനു തയ്യാറാകുക.
  • ആൾക്കൂട്ടത്തിൽ പെടുമ്പോൾ പേടിക്കുന്നുവെങ്കിൽ , ബോധപൂർവം ദീർഘനേരം ആൾകൂട്ടത്തിൽ നിൽക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.