Sections

Gold Rate; Gold Price Today in Kerala: ഇടിവ് തുടർന്ന് സ്വർണവില; 2,280 രൂപ കുറഞ്ഞു

Wednesday, Mar 04, 2026
Reported By Admin
Gold Price Falls ₹2,280; Sovereign Rate ₹1,20,640 Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,280 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,640 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ ഇടിവ് നേരിട്ടിരുന്നു. രണ്ട് തവണയായി 2,120 രൂപയുടെ ഇടിവാണിന്നലെ സംഭവിച്ചത്.

മാർച്ച് ഒന്നിന് 1,26,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് മാർച്ച് രണ്ടിന് രാവിലെ വില ഇടിയുകയും 1,24,520 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയരുകയും 1,25,040 രൂപയിലേക്ക് വില കുതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ 360 രൂപ കുറഞ്ഞ് 1,24,680 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 1,760 രൂപ കൂടി കുറഞ്ഞ് 1,22,920 രൂപയിലേക്ക് താഴുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 285 രൂപ കുറഞ്ഞ് 15,080 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.