- Trending Now:
കോഴിക്കോട്: ക്രിസ്മസ്-പുതുവർഷാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടൂറിസം വകുപ്പ് കോഴിക്കോട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബർ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിങ് ഹാർമണി' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങൾ ദീപങ്ങളാൽ അലങ്കരിക്കും.
ആയിരക്കണക്കിന് നീല വിളക്കുകളിൽ പൊതിഞ്ഞ അനുഭവം നൽകുന്ന ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയന്റ് ഡ്രാഗൺ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യാകർഷണങ്ങളാണ്. വെള്ളത്തിൽ പ്രതിഫലിക്കുന്ന തരത്തിലാണ് ജയന്റ് ഡ്രാഗൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പർപ്പിൾ, വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും ഘടനകളാൽ തയ്യാറാക്കിയ ഫ്ളോറൽ നടപ്പാതകൾ വിചിത്രമായ ദൃശ്യാനുഭവം സമ്മാനിക്കും.
വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെന്റഗ്രാമും ഉൾപ്പെടെയുള്ള പ്രകാശ ശിൽപങ്ങൾ കാഴ്ചക്കാരെ ആകർഷിക്കും. ഇൻസ്റ്റലേഷൻ മാതൃകയിലുള്ള ദി ക്രിസ്റ്റൽ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.