- Trending Now:
കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിലെ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള മിൽമ സൊസൈറ്റികൾ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽനിന്ന് റീ ടെൻഡർ ക്ഷണിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 40 അങ്കണവാടികളിലും കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിലും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിലുമാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് 2.30 ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 9447433611.
അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ പ്രീസ്ക്കൂൾകുട്ടികൾക്ക് ആഗസ്റ്റ് മാസം മുതൽ 2026 മാർച്ച് വരെ ഒരു കുട്ടിക്ക് ആഴ്ചയിൽ 3 ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുംടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ആഗസ്റ്റ് 8 ന് പകൽ ഒരു മണി വരെ സ്വീകരിക്കും. തുടർന്ന് 2.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04869252030 9526037963.
ദേവികുളം ഐസിഡിഎസ് പരിധിയിലുളള വട്ടവട, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതിയിൽ ആഴ്ചയിൽ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ആഗസ്റ്റ് 11 ന് പകൽ ഒരു മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04865 264550.
കാഞ്ഞിപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 40 അങ്കണവാടികളിലും കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിലും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ 24 അങ്കണവാടികളിലുമാണ് മുട്ട വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് 2.30 ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 9447433611.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ അഴീക്കോട് വൻകുളത്ത് വയലിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയ ഒ പി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അംഗീകൃത കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0497 2776485, 9526307046, 9961002070.
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിക, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭിക്കുന്നതിന് കരാറുകാർ/ ഏജൻസികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷിക്കാം.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.