Sections

മുട്ടയും പാലും വിതരണം ചെയ്യൽ, ഹോർഡിംഗ്സ് ഡിജിറ്റൽ പോസ്റ്റർ, സെലിബ്രിറ്റി ജനപ്രതിനിധികളുടെ റീലുകൾ, വാർത്തകൾ ചെയ്തു നൽകൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, പി.വി.സി ഫ്ളോട്ടുകൾ സപ്ലൈ ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jul 28, 2025
Reported By Admin
Tenders have been invited for various works including distribution of eggs and milk, hoardings, digi

മുട്ടയും പാലും ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാർച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 04734 292620, 262620.

വനിതാശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലെയും പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 30 ഉച്ചയ്ക്ക് 2 നുള്ളിൽ ദർഘാസുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2448803 എന്ന നമ്പറിലോ svponparvur@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക

ഹോർഡിംഗ്സ് ഡിജിറ്റൽ പോസ്റ്റർ, സെലിബ്രിറ്റി ജനപ്രതിനിധികളുടെ റീലുകൾ, വാർത്തകൾ ക്വട്ടേഷൻ ക്ഷണിച്ചു

കുടുംബശ്രീ പോക്കറ്റ് മാർട്ടുകൾ ജനപ്രിയമാക്കുന്നതിനും എ ഇ യൂണിറ്റുകൾക്കും സർവീസുകൾക്കും വിപണിയിൽ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്യുന്നതിന് ഹോർഡിംഗ്സ് (സ്ഥലവാടക ഉൾപ്പെടെ), ഡിജിറ്റൽ പോസ്റ്റർ, സെലിബ്രിറ്റി ജനപ്രതിനിധികളുടെ റീലുകൾ, വാർത്തകൾ എന്നിവ ചെയ്തുനൽകുന്നതിന് വ്യക്തികളിൽ നിന്നോ ഏജൻസികളിൽനിന്നോ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് നാലിന് വൈകീട്ട് മൂന്നിനകം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ബി എസ് എൻ എൽ ഭവൻ, മൂന്നാംനില, സൗത്ത് ബസാർ, കണ്ണൂർ - 2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080.

വാഹനം വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് സീറ്റർ വാഹനം 2025 സെപ്റ്റംബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് കരാർ നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഓഗസ്റ്റ് 11ന് വൈകുന്നേരം മൂന്നിന് മുൻപ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 04942422696.

ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

അങ്ങാടിപ്പുറം, കുറ്റിപ്പുറം, വെസ്റ്റ് ഹിൽ, തിക്കോടി, ഒലവക്കോട്, മുളങ്കന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും, സപ്ലൈകോയുടെ തിരൂരങ്ങാടി ഡിപ്പോയിലേക്കും, ഡിപ്പോയുടെ കീഴിലുള്ള വിൽപന ശാലകളിലേക്കും എം.ഡി.എം.എസ്/ഡബ്ല്യു.ബി.എൻ.പി പദ്ധതിയിൽ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരെ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 12 രാവിലെ 11ന്. ഫോൺ: 9496132666.

പി.വി.സി ഫ്ളോട്ടുകൾ ടെൻഡർ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിലേക്ക് ആവശ്യമായ പി.വി.സി ഫ്ളോട്ടുകൾ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുവാൻ താത്പര്യമുള്ളവർ ജൂലൈ 30-നു വൈകീട്ട് മൂന്നു വരെയും ഫാക്ടറിയുടെ ഇമെയിൽ ഐഡി ആയ mnnf2008@gmail.com മുഖാന്തിരമൊ നേരിട്ടോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2394410, 0484 2391426.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.