Sections

ജീവിതത്തിൽ മുന്നേറാൻ കഠിനാധ്വാനം മാത്രം പോരാ ചിന്തകളും ശീലങ്ങളും കൂടി മാറണം

Monday, Dec 15, 2025
Reported By Soumya
Why Hard Work Alone Isn’t Enough to Move Forward in Life

ജീവിതത്തിൽ പലരും ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: ''എന്തുകൊണ്ടാണ് ഞാൻ ശ്രമിച്ചിട്ടും മുന്നോട്ട് പോകാത്തത്?'' ഉത്തരം പലപ്പോഴും നമ്മുടെ ചിന്തയിലും ശീലങ്ങളിലും തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്.

  • സമയം പോയാൽ തിരികെ കിട്ടില്ല. ദിവസം 24 മണിക്കൂർ എല്ലാവർക്കും ഒരുപോലെ തന്നെയാണ്. വിജയികൾ സമയം ഉപയോഗിക്കും, പരാജയപ്പെട്ടവർ സമയം ചെലവഴിക്കും.
  • ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ, നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നിമിഷം മുതൽ വളർച്ച ആരംഭിക്കും.
  • സ്കൂൾ, കോളേജ് കഴിഞ്ഞാൽ പഠനം തീരുന്നില്ല. ജീവിതം തന്നെയാണ് ഏറ്റവും വലിയ അധ്യാപകൻ. ഓരോ ദിവസവും ഒരു പുതിയ കാര്യം പഠിക്കാൻ ശ്രമിക്കുക.
  • നിങ്ങളുടെ സ്വപ്നങ്ങളെ ചെറുതാക്കുന്നവർ, നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്നവർ അവർ നിങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കില്ല. പോസിറ്റീവ് ആളുകൾ ജീവിതം മാറ്റും.
  • വലിയ സ്വപ്നങ്ങൾ വേണം, പക്ഷേ ദിവസേന ചെയ്യാൻ കഴിയുന്ന ചെറിയ ലക്ഷ്യങ്ങൾ നിർബന്ധമാണ്. ചെറിയ വിജയങ്ങൾ ചേർന്നാണ് വലിയ വിജയം ഉണ്ടാകുന്നത്.
  • ''നാളെ ചെയ്യാം'' എന്നത് പല സ്വപ്നങ്ങളും മരിച്ചിടമാണ്.ഇന്ന് ഒരു ചെറിയ ചുവട് വെയ്ക്കൂ. അതാണ് മാറ്റത്തിന്റെ തുടക്കം.

ജീവിതം മാറ്റാൻ വലിയ മാജിക് ഒന്നുമില്ല. ചിന്ത മാറ്റിയാൽ, ശീലം മാറും.ശീലം മാറിയാൽ, ജീവിതം മാറും. ഇന്ന് നിങ്ങൾക്ക് മാറ്റാൻ കഴിയുന്നത് ഒരു കാര്യമായാലും, അത് ചെയ്യൂ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.