- Trending Now:
ഹൈദരാബാദ്: ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധുവിനെ ഇബിജി ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക അംബാസഡറായി പ്രഖ്യാപിച്ചു. കായികരംഗത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഒന്നിപ്പിച്ചുകൊണ്ട് കുട്ടികളുടെ ക്ഷേമം, താഴെത്തട്ടിലുള്ള കായിക വികസനം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികൾക്കാണ് ഫൗണ്ടേഷൻ രൂപം നൽകിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന 'ചിൽഡ്രൻ ഫോർ ലൈഫ്' എന്ന പദ്ധതി നിലവിൽ തെലങ്കാനയിൽ ആരംഭിച്ചുകഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുട്ടികളുടെ വളർച്ചയ്ക്ക് തടസ്സമാകരുത് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
താഴെത്തട്ടിലുള്ള കായിക പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനവും ഉപകരണങ്ങളും പോഷകാഹാരവും നൽകി വളർത്തിയെടുക്കുന്ന 'ചാമ്പ്യൻ' എന്ന പദ്ധതിയും ഫൗണ്ടേഷൻ നടപ്പിലാക്കുന്നുണ്ട്.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന 'നാരി ശക്തി' എന്ന പദ്ധതിയിലൂടെ തൊഴിൽ പരിശീലനത്തിനും മറ്റുമായി പ്രതിമാസം 1,500 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നു.
യഥാർത്ഥ വിജയം മറ്റുള്ളവരെ ഉയർത്തുമ്പോഴാണ് പൂർണ്ണമാകുന്നത് എന്നും കുട്ടികളുടെ വികസനത്തിനും സ്ത്രീകളുടെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഇബിജി ഫൗണ്ടേഷനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും പി വി സിന്ധു പറഞ്ഞു.
അച്ചടക്കത്തിന്റെയും മികവിന്റെയും പ്രതീകമായ പി വി സിന്ധുവിന്റെ സാന്നിധ്യം തങ്ങളുടെ സാമൂഹിക ഇടപെടലുകൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഇബിജി ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു. പദ്ധതികളുടെ പ്രചാരണത്തിനായി പി വി സിന്ധു അഭിനയിക്കുന്ന മൂന്ന് ലഘുചിത്രങ്ങളും ഫൗണ്ടേഷൻ പുറത്തിറക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.