Sections

ടാറ്റ എഐഎ ലൈഫ് ശുഭ് ഫ്ലെക്സി പെൻഷൻ പ്ലാൻ അവതരിപ്പിച്ചു

Wednesday, Mar 11, 2026
Reported By Admin
Tata AIA Launches Shubh Flexi Pension Plan in India

  • വിപണി ബന്ധിത വളർച്ചയോടെ ജീവിത കാലം മുഴുവൻ ഉറപ്പായ വരുമാനം നൽകുന്ന പദ്ധതി

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് വിപണി ബന്ധിത വളർച്ചാ സാധ്യതകൾ കൂട്ടിച്ചേർത്തു കൊണ്ട് ജീവിതകാലം മുഴുവൻ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്സി പെൻഷൻ പ്ലാൻ അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും സാമ്പത്തിക സുരക്ഷയോടു കൂടിയും റിട്ടയർ ചെയ്യാനുള്ള പിന്തുണ നൽകുന്ന രീതിയിലാണ് ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ശുഭ് ഫ്ലെക്സി പെൻഷൻ പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളത്. ജീവിത കാലം മുഴുവൻ ഉറപ്പായ ആനുവിറ്റി പെയ്മെൻറുകൾ നൽകുന്നതാണ് ഈ പദ്ധതി.

ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ചു വിപണി ബന്ധിത നിക്ഷേപം തെരഞ്ഞെടുക്കാനും ഇതിൽ അവസരമുണ്ട്. 60 ശതമാനം ഉറപ്പായതും (ഡെറ്റ്) 40 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 70 ശതമാനം ഉറപ്പായതും 30 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 80 ശതമാനം ഉറപ്പായതും 20 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 90 ശതമാനം ഉറപ്പായതും 10 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ സാഹചര്യങ്ങൾ അനുസരിച്ചു തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിലൂടെ ഉറപ്പായ ഒരു അടിസ്ഥാന വരുമാനത്തോട് ഒപ്പം വിപണി അനുസരിച്ചു പെൻഷൻ വളരുന്ന രീതി ലഭ്യമാകും.

പ്രീമിയം അടക്കുന്നതിലും സൗകര്യപ്രദമായ രീതി തെരഞ്ഞെടുക്കാൻ പദ്ധതിയിൽ അവസരമുണ്ട്. ഒറ്റത്തവണ പ്രീമിയം അടക്കുന്നത് സൗകര്യപ്രദമായവർക്ക് അതു തെരഞ്ഞെടുക്കാം. രണ്ടു മുതൽ 12 വർഷം വരെയുള്ള കാലയളവിലായി പ്രീമിയം അടക്കുന്ന രീതിയും തെരഞ്ഞെടുക്കാനാവും.

ജീവിത ദൈർഘ്യം വർധിക്കുകയും ആരോഗ്യ പരിചരണ ചെലവുകൾ ഏറുകയും പലിശ നിരക്കുകൾ ചാഞ്ചാടുകയും ചെയ്യുന്ന കാലഘട്ടത്തിൽ സ്ഥിരത മാത്രമല്ല ജനങ്ങൾ തേടുന്നതെന്ന് ടാറ്റ എഐഎ ലൈഫ് ആൾട്ടർനേറ്റീവ് ആൻറ് എമർജിങ് ചാനൽസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസറും പ്രസിഡൻറുമായ ജീലാനി ബാഷ പറഞ്ഞു. തങ്ങൾക്കൊപ്പം വളരുക കൂടി ചെയ്യുന്ന പദ്ധതികളാണ് അവർ ആഗ്രഹിക്കുന്നത്. ശുഭ് ഫ്ലെക്സി പെൻഷൻ പദ്ധതി ഇതിനുള്ള തങ്ങളുടെ ഉത്തരമാണെന്നും അത് ഉപഭോക്താക്കൾക്ക് ഉറപ്പായ വരുമാനവും തങ്ങളുടെ സമ്പാദ്യത്തെ വളർത്താനുള്ള അവസരവും നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.