Sections

കൗമാരക്കാരെ മനസ്സിലാക്കൽ: പെരുമാറ്റരീതികളും രക്ഷാകർത്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും

Friday, Dec 12, 2025
Reported By Soumya
Understanding Teenagers: Key Behaviors and Parental Guidance

കൗമാരം എന്നത് ഒരു പ്രായമല്ല, ഒരു മാറ്റത്തിന്റെ കാലഘട്ടമാണ്. ഇന്നലെവരെ കുട്ടിയായിരുന്ന ഒരാൾ, ഇന്ന് തന്നെക്കുറിച്ച്, ലോകത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ തുടങ്ങുന്ന സമയം. ഈ സമയത്ത് Teenagers-ന്റെ പെരുമാറ്റത്തിൽ പല മാറ്റങ്ങളും കാണാം. അത് പലപ്പോഴും മാതാപിതാക്കളെയും അധ്യാപകരെയും ആശങ്കപ്പെടുത്തുന്ന ഒന്നാവും.

  • ചെറിയ കാര്യങ്ങൾക്കും ദേഷ്യം വരുന്നത് ഈ പ്രായത്തിൽ സാധാരണമാണ്. കാരണം ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന മാറ്റങ്ങളാണ്.
  • എന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ. മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഇരിക്കാൻ അവർ ഇഷ്ടപ്പെടും.
  • എല്ലാത്തിനും ''എന്തുകൊണ്ട്?'' എന്ന ചോദ്യം. ഇത് അനുസരണമില്ലായ്മയല്ല, ചിന്തയുടെ വളർച്ചയാണ്.
  • വീട്ടുകാരേക്കാൾ കൂട്ടുകാർ. അവരിൽ നിന്ന് അംഗീകാരം കിട്ടണം എന്ന ചിന്തയാണ് ഇതിന് കാരണം.
  • ആത്മവിശ്വാസം കുറയുകയോ അധികമാകുകയോ ചെയ്യുക സ്വന്തം രൂപം, കഴിവ്, പഠിപ്പ് - എല്ലാം താരതമ്യം ചെയ്യും.
  • മൊബൈൽ, ഡയറി, സൗഹൃദം - എല്ലാം ''എന്റെ സ്പേസ്'' ആയി കാണും. ഇത് മറച്ചുവെക്കൽ അല്ല, സ്വയം തിരിച്ചറിയൽ ആണ്.
  • അച്ഛനും അമ്മയും മാത്രമല്ല, നടന്മാർ, സ്പോർട്സ് താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് - ഇവരാണ് അവരുടെ ഹീറോസ്.
  • ഞാൻ ശരിയാണോ? എന്നെ ആരെങ്കിലും വിലമതിക്കുന്നുണ്ടോ? ഈ ചോദ്യം അവരുടെ ഉള്ളിൽ എപ്പോഴും ഉണ്ടാകും. Teenagers-നെ എങ്ങനെ മനസ്സിലാക്കാം?
  • കേൾക്കുക വിധിക്കരുത് അവർ പറയുന്നത് പൂർണ്ണമായി കേൾക്കുക. ഉടൻ ഉപദേശം കൊടുക്കേണ്ട.
  • നിനക്ക് പറ്റുംഎന്നൊരു വാക്ക് ഒരു കൗമാരക്കാരന്റെ ആത്മവിശ്വാസം മാറ്റും.
  • സംസാരിക്കാൻ സമയം നൽകുക പഠനവും ഫോൺ നിയന്ത്രണവും മാത്രമല്ല, അവരുടെ മനസും നമ്മുടെ ഉത്തരവാദിത്വമാണ്.
  • തീരുമാനങ്ങളിൽ പങ്കാളിയാക്കുക ചെറിയ തീരുമാനങ്ങൾ എങ്കിലും അവർക്ക് എടുക്കാൻ അവസരം നൽകുക.
  • ഇന്ന് അവരെ മനസ്സിലാക്കിയാൽ, നാളെ അവർ സമൂഹത്തിന് ശക്തമായ വ്യക്തിത്വങ്ങളാകും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.