Sections

കരിയർ വളർച്ചയ്ക്കായി ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

Thursday, Dec 11, 2025
Reported By Soumya
Top Career Growth Tips for Success

കരിയർ വളർച്ച എന്നത് ജോലി കിട്ടുക മാത്രമല്ല, ജീവിതത്തിൽ മുന്നോട്ട് പോകുന്നതും സ്വന്തം കഴിവും മൂല്യവും ഉയർത്തുന്നതുമാണ്. കരിയർ വളർച്ചയ്ക്കായി ചെയ്യേണ്ട പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു.

വ്യക്തമായ ലക്ഷ്യം (Clear Goal) ഉണ്ടാക്കുക

നിങ്ങൾ 3 വർഷം കഴിഞ്ഞ് എവിടെ എത്തണം എന്ന് വ്യക്തമായി തീരുമാനിക്കുക.ലക്ഷ്യം ഇല്ലെങ്കിൽ ദിശയില്ല ദിശയില്ലെങ്കിൽ വളർച്ചയില്ല.

തുടർച്ചയായ പഠനം (Continuous Learning)

പഠനം ഒരിക്കലും നിർത്തരുത്.പുതിയ സ്കിൽസ് പഠിക്കുകഓൺലൈൻ കോഴ്സുകൾ, വർക്ഷോപ്പുകൾ, ട്രെയിനിംഗുകൾ,മാറുന്ന മാർക്കറ്റിന് അനുസരിച്ച് അപ്ഡേറ്റ് ആവുക എന്നിവ ചെയ്യുക.

സ്കിൽ ഡെവലപ്മെന്റ്

ഡിഗ്രിയേക്കാൾ പ്രധാനപ്പെട്ടത് സ്കിൽ ആണ്.കമ്യൂണിക്കേഷൻ,ടെക്നിക്കൽ സ്കിൽസ, ലീഡർഷിപ്പ്,പ്രോബ്ലം സോൾവിംഗ് എന്നിവ.

കമ്യൂണിക്കേഷൻ മെച്ചപ്പെടുത്തുക

നന്നായി സംസാരിക്കാനും കേൾക്കാനും അറിയുന്നവർ വേഗം വളരും. ആത്മവിശ്വാസത്തോടെ സംസാരിക്കുക.ആശയം വ്യക്തമായി പറയാൻ പഠിക്കുക.

പോസിറ്റീവ് ആറ്റിറ്റിയൂഡ് നിലനിർത്തുക

പ്രശ്നങ്ങളെ ഭയപ്പെടരുത് അവ അവസരങ്ങളാണ്.പരാജയം പഠനമായി കാണുക,നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക.

ടൈം മാനേജ്മെന്റ്

സമയം ശരിയായി ഉപയോഗിക്കുന്നവർ മാത്രമാണ് മുന്നേറുന്നത്.
ദിവസേന ടാസ്ക് പ്ലാൻ ചെയ്യുക.പ്രധാന ജോലികൾക്ക് മുൻഗണന നൽകുക.

നെറ്റ്വർക്കിംഗ് വളർത്തുക

ബന്ധങ്ങൾ കരിയർ വളർച്ചയുടെ പടവുകളാണ്.നല്ല ആളുകളുമായി കണക്ട് ആവുക.മെന്റർസിനെ കണ്ടെത്തുക.പ്രൊഫഷണൽ ഗ്രൂപ്പുകളിൽ ചേരുക.

ഉത്തരവാദിത്വം ഏറ്റെടുക്കുക

കൂടുതൽ ഉത്തരവാദിത്വം കൂടുതൽ വളർച്ച നൽകും.ഫലം കാണിക്കുന്ന രീതിയിൽ പ്രവർത്തിക്കുക.

ഫീഡ്ബാക്ക് സ്വീകരിക്കുക

ഫീഡ്ബാക്ക് നിങ്ങളുടെ കണ്ണാടി ആണ്.വിമർശനം സ്വീകരിക്കാൻ തയ്യാറാവുകഅവയെ സ്വയം മെച്ചപ്പെടുത്താനുള്ള ആയുധമാക്കുക.

ഹെൽത്ത് ബാലൻസ് നിലനിർത്തുക

ആരോഗ്യമില്ലാതെ വളർച്ച സാധ്യമല്ല.മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു പ്രാധാന്യം നൽകുക.

കരിയർ വളർച്ച ഒരുദിവസത്തെ കാര്യമല്ല.ഡിസിപ്പ്ലിൻ,പഠനം, പോസിറ്റീവ് മനോഭാവം, പ്രവർത്തനംഇവ ചേർന്നാൽ വിജയത്തിലേക്ക് ഉറപ്പായും എത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.