- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 520 രൂപയൂടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,080 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഒരു പവന് 1,440 രൂപയുടെ ഇടിവ് നേരിട്ട സ്ഥാനത്താണ് ഇന്ന് 520 രൂപ വർധിച്ചിരിക്കുന്നത്.
മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിലെ തുടർച്ചയായ വില ഇടിവിന്റെ ഫലമായി 8,760 രൂപ കുറഞ്ഞ് മാർച്ച് ആറായപ്പോഴേയ്ക്കും 1,18,160 രൂപയിലേക്ക് വില താഴ്ന്നിരുന്നു. എന്നാൽ മാർച്ച് ഏഴിന് വീണ്ടും വില ഉയരുകയും 1,20,000 രൂപയിലേക്ക് വില എത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വീണ്ടും ഇടിഞ്ഞ് 1,18,560 രൂപയിലേക്ക് വില താഴുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 65 രൂപ വർധിച്ച് 14,885 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.