Sections

പാൽ, മുട്ട, പാത്രങ്ങൾ, കെമിക്കൽസ് തുടങ്ങിയവ ലഭ്യമാക്കൽ, ഗ്ലാസ് പാർടീഷനിംഗ്, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ ഭക്ഷണം വിതരണ ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jul 23, 2025
Reported By Admin
Tenders have been invited for the provision of milk, eggs, utensils, chemicals, glass partitioning,

പാൽ, മുട്ട ടെൻഡർ ക്ഷണിച്ചു

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 155 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട വിതരണത്തിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. ഫോൺ : 0469 2610016, 9188959679.

മിൽമ പാൽ ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്സിന്റെ പരിധിയിലുള്ള ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 2025-26 വർഷത്തിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ,വെള്ളി) അങ്കണവാടിയിൽ മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 29 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ഏറ്റുമാനൂർ അഡീഷണൽ, ആർപ്പൂക്കര. ഫോൺ:7510162787.

വാഹനം റീ -ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ രൂപീകൃതമായിട്ടുളള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം (എ.സി. 7 സീറ്റ്) പ്രതിമാസം 36000 രൂപയിൽ അധികരിക്കാതെ വാടകയ്ക്ക് നൽകുവാൻ താൽപര്യമുളള വാഹന ഉടമകളിൽ നിന്നും കരാറടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 വൈകിട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് 9446689345 എന്ന നമ്പരിലോ കളക്ട്രേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശുചിത്വമിഷൻ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

പാത്രങ്ങൾ വിതരണം ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ മെൻസ്, ലേഡീസ് ഹോസ്റ്റലുകളിൽ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് സീൽഡ് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകൾ പ്രിൻസിപ്പൽ, ഗവ. കോളേജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ എന്ന വിലാസത്തിൽ ജൂലായ് 29 ന് രാവിലെ 11 മണിക്കകം ലഭിക്കണം. വെബ്സൈറ്റ്: www.gcek.ac.in, ഫോൺ: 0497 2780226.

കെമിക്കൽ ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിലെ ഇ ഇ ലാബിലേക്ക് കെമിക്കൽ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് ഏഴ് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സമർപ്പിക്കാം. വെബ്സൈറ്റ് www.gcek.ac.in , ഫോൺ: 04972780226.

ഗ്ലാസ് പാർടീഷനിംഗ് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് കെട്ടിടത്തിലെ പ്രവേശന കവാടത്തിൽ വാതിലോടു കൂടി ഗ്ലാസ് പാർടീഷനിംഗ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് നാല് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷൻ സമർപ്പിക്കാം. വെബ്സൈറ്റ് www.gcek.ac.in ഫോൺ: 04972780226.

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് ജില്ലാ ഓഫീസിലെ ഔദ്യോഗിക യാത്ര ആവശ്യങ്ങൾക്കായി മാരുതി എർട്ടിഗ, ടവേര, നിസ്സാൻ ഇവാരിയ, ബോലേറോ (2013 മുതൽ 2020 വരെ ഡീസൽ മോഡൽ) എന്നീ വാഹനങ്ങൾ മാസം ഏകദേശം 2000 കി.മീറ്റർ ഓടുന്ന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് ഡ്രൈവർ/ഫ്യുവൽ ചാർജും ഉൾപ്പെടുത്താതെ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0487 2396106.

ഭക്ഷണ വിതരണം ടെൻഡർ ക്ഷണിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 2025 ആഗസ്റ്റ് ഒന്ന് മുതൽ 2026 മെയ് 31 വരെ ജെ.എസ്.എസ്.കെ. പദ്ധതി പ്രകാരം പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് (നോർമൽ ഡെലിവറി മൂന്നു ദിവസം, സിസേറിയൻ അഞ്ചു ദിവസം) പോഷക സമ്പുഷ്ടമായ ഭക്ഷണം (രാവിലെ ആറിന് ബെഡ് കോഫി/ചായ, രാവിലെ ഏഴിന് ബ്രേക്ക്ഫാസ്റ്റ് അപ്പം/ഇടിയപ്പവും കറിയും, രാവിലെ 11ന് ചെറുപഴം, ഉച്ചയ്ക്ക് ഒന്നിന് ഊൺ, വൈകിട്ട് നാലിന് ചായയും സ്നാക്സും, രാത്രി എട്ടിന് ചപ്പാത്തിയും കറിയും, പരമാവധി 100/ രൂപ ഒരു ദിവസത്തിന്) വിതരണം ചെയ്യാൻ താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റ്/കാന്റീൻ എന്നിവിടങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയാണ് അടങ്കൽ തുക. ജൂലൈ 30ന് രാവിലെ 11 വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04931 220351.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.