- Trending Now:
കൊച്ചി: ടർക്കിഷ് എയർലൈൻസ് തുർക്കിയ്ക്ക് പുറത്തുള്ള ആദ്യ യൂറോപ്യൻ ലോഞ്ച് സ്കോട്ട്ലൻഡിലെ എഡിൻബറോ വിമാനത്താവളത്തിൽ തുറന്നു. ഇസ്താംബൂളിലെ പ്രശസ്ത ലോഞ്ചിന് പുറമെ യൂറോപ്പിൽ ആരംഭിക്കുന്ന ആദ്യ ലോഞ്ചാണിത്. 673 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോഞ്ചിൽ ഒരേസമയം 149 യാത്രക്കാരെ സ്വീകരിക്കാം. തുർക്കിഷ് പിഡേ ഉൾപ്പെടുന്ന ഓപ്പൺ ബഫേ, വിശ്രമ മേഖല, പ്രാർത്ഥന മുറികൾ, ബേബി കെയർ റൂം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്. ഈ പുതിയ ലോഞ്ച് എഡിൻബറോ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.