- Trending Now:
2025-26 അധ്യയന വർഷത്തെ വോളിയം-രണ്ട് വോളിയം-മൂന്ന് സ്കൂൾ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്ന മുറയ്ക്ക് ജില്ലയിലെ വിവിധ സ്കൂൾ സൊസൈറ്റികളിലേക്ക് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കോട്ടയം ബുക്ക് ഡിപ്പോയിൽ നിന്ന് വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളിൽ നിന്ന് കരാറടിസ്ഥാനത്തിൽ ഡ്രൈവറും ഡീസലും സഹിതം വാഹനങ്ങൾ ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 20ന് വൈകുന്നേരം നാലുവരെ സ്വീകരിക്കും. അന്നേദിവസം അഞ്ചിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8281770751, 9074457224.
കോട്ടയം പൊതുമരാമത്ത് കോംപ്ലക്സിലെ കാന്റീൻ രണ്ടു വർഷത്തേക്ക് ഏറ്റെടുത്തുനടത്താൻ കാന്റീൻ നടത്തിയോ അവിടെ ജോലി ചെയ്തോ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8086395150, 8078079145.
ഷൊർണൂർ പ്രവർത്തിക്കുന്ന കെ ആർ എഫ് ബി- പി എം യു ഓഫീസിന്റെ പ്രവർത്തനം നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും മാറ്റുന്നതിന്റെ ഭാഗമായി ഫർണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫയലുകൾ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ (ക്വട്ടേഷൻ നം.2/25-26/EE/KRFFB/PKD-MLPM) ആഗസ്റ്റ് 19 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കുമെന്ന് എക്സ്ക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0466 296 0090.
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (ഗവ.മെഡിക്കൽ കോളേജ്) വിവിധ ഒപി കളിലേക്ക് മൾട്ടിപാരാ മോണിറ്റർ ബി.പി കഫ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് രണ്ടിനകം ഡയറക്ടർ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ.മെഡിക്കൽ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് (പി.ഒ), പാലക്കാട്- 678 013 എന്ന വിലാസത്തിൽ നൽകണം. ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. ഫോൺ: 0491 2974125.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.