Sections

വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ, കോഴിമുട്ട തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, എക്സിബിഷൻ/കാർണിവൽ നടത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Aug 13, 2025
Reported By Admin
Tenders have been invited for various works including distribution of welding machines, holders, cab

പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന 14 പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 20ന് ഉച്ച 12 വരെ ടെണ്ടർ ഓൺലൈനായി സ്വീകരിക്കും. ഫോൺ: 04962 2590232.

എക്സിബിഷൻ/കാർണിവൽ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടൽപ്പാലത്തിന് സമീപം ലൈസൻസ് വ്യവസ്ഥയിൽ നിർമാണ പ്രവർത്തനം ഇല്ലാത്ത വിധത്തിൽ ഒരു മാസത്തേക്ക് എക്സിബിഷൻ/കാർണിവൽ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് രാവിലെ 11 വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0495 2414863, 2414039.

വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പട്ടികവർഗ സങ്കേതങ്ങളിലേക്ക് വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21ന് വൈകിട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ നൽകണം. അന്നേദിവസം 3.30 ന് ടെൻഡർ തുറക്കും. വിശദവിവരത്തിന്: 04828 202751.

ടെൻഡർ ക്ഷണിച്ചു

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് പ്രോഗ്രാമിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർ ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചിനുള്ളിൽ ടെൻഡറുകൾ നൽകണം. ഓഗസ്റ്റ് 26 ന് രാവിലെ 11 ന് ടെൻഡറുകൾ തുറക്കും. സർക്കാർ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമേ പരിഗണിക്കൂ. വിശദവിവരത്തിന് ഫോൺ: 04822 277425, 9447790305.

കോഴിമുട്ട ടെണ്ടർ ക്ഷണിച്ചു

കല്ല്യാശ്ശേരി അഡീഷണൽ ഐസിഡിഎസ് പരിധിയിലെ ചെറുതാഴം, ഏഴോം, മാട്ടൂൽ, മാടായി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ 2025 സെപ്റ്റംബർ മുതൽ മാർച്ച് വരെ കോഴിമുട്ട വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 22 ന് ഉച്ചയ്ക്ക് രണ്ടുമണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പഴയങ്ങാടി ഐസിഡിഎസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2930190.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിഫ്റ്റ് ഡിസയർ/ ടോയോട്ട എത്തിയോസ്/ മാരുതി സിയാസ് മോഡലിലുള്ള വാഹനം ഡ്രൈവർ ഉൾപ്പടെ കരാർ അടിസ്ഥാനത്തിൽ പരമാവധി രണ്ട് വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിന് ഏജൻസികൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 18ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 04922222335.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.