- Trending Now:
മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള മിൽമ സൊസൈറ്റികൾ, മറ്റ് പ്രാദേശിക ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത്/സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. ഫോൺ: 8281999155,9446097244.
ഐസിഡിഎസ് ചേളന്നൂർ സിഡിപിഒ കാര്യാലയത്തിന് കീഴിലെ 172 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 14 വൈകീട്ട് ഒരു മണി. ഫോൺ: 0495 2261560.
മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള കെപ്കോ, മറ്റ് പ്രാദേശിക മുട്ടവിതരണക്കാർ, കുടുംബശ്രീ സംരഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് അതാത് പഞ്ചായത്ത്/ സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 8281999155, 9446097244.
കോഴിക്കോട് തുറമുഖ പരിധിയിലെ ഗാന്ധിറോഡ് ജങ്ഷന് എതിർവശത്തെ ബീച്ചിൽനിന്ന് (20 സെന്റ് സ്ഥലം) ആറ് മാസത്തേക്ക് വാഹന പാർക്കിങ് ഫീസ് പിരിച്ചെടുക്കാൻ ലേലം/ദർഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 18ന് ഉച്ചക്ക് 12 വരെ ബേപ്പൂർ പോർട്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0495 2414863, 2767709.
ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷം എട്ടാം ക്ലാസുകളിലെ 35 വിദ്യാർഥിനികൾക്ക് ആവശ്യമായ എസ്.പി.സി. യൂണിഫോം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സ്മോൾ, മീഡിയം, ലാർജ് എന്നീ അളവുകളിലെ ആകെ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഓഗസ്റ്റ് 11 മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം നാലു മണിക്ക് തുറക്കും. ഫോൺ: 0481-2530399.
കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 19. ഫോൺ : 04735 245613.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.