Sections

പാൽ, മുട്ട, ലാബ് സാമഗ്രികൾ, വൈറ്റ് ബോർഡ് തുടങ്ങിയവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലബ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Aug 05, 2025
Reported By Admin
Tenders have been invited for the distribution of milk, eggs, lab equipment, white boards, etc., and

പാൽ വിതരണം: ടെൻഡർ ക്ഷണിച്ചു

അടിമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വെളളത്തുവൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികൾക്ക് പാൽ വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 11 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9497038453.

വൈക്കം ഐ.സി.ഡി.എസ.് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികൾ, പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ, മിൽമ, കുടുംബശ്രീ സംരംഭകർ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. വൈക്കം നഗരസഭാ സെക്ടറിലെ 23, ചെമ്പ് സെക്ടറിലെ 20, മറവൻതുരുത്ത് സെക്ടറിലെ 21, വെച്ചൂർ സെക്ടറിലെ 16, തലയാഴം സെക്ടറിലെ 18, ടി.വി.പുരം സെക്ടറിലെ 19, ഉദയനാപുരം സെക്ടറിലെ 24 എന്നിങ്ങനെ അങ്കണവാടികളിലേക്കാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ വൈക്കം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ഓഗസ്റ്റ് 11ന് ഉച്ചകഴിഞ്ഞ് 2.30നു മുൻപായി അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് ടെൻഡറുകൾ നൽകണം. വിശദവിവരത്തിന് ഫോൺ: 04829 225156.

ഉഴവൂർ ഐ.സി.ഡി.എസ.് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം പാൽ വിതരണം നടത്തുന്നതിന് മിൽമ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക ക്ഷീര സൊസൈറ്റികൾ, പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. രാമപുരം സെക്ടറിലെ 31 അങ്കണവാടികളിലും കാണക്കാരി സെക്ടറിലെ 22 അങ്കണവാടികളും മാഞ്ഞൂർ സെക്ടറിലെ 30 അങ്കണവാടികളിലുമാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ഓഗസ്റ്റ് 14ന് ഉച്ചകഴിഞ്ഞ് ഒരു മണിയ്ക്കു മുൻപായി അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് ടെൻഡറുകൾ നൽകണം. അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30ന് ടെൻഡറുകൾ തുറക്കും. ഫോൺ: 9446120515.

അങ്കണവാടികളിലേക്ക് മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു

അടിമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പള്ളിവാസൽ, ബൈസൺവാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യാൻ താത്പര്യമുളളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് 11 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പള്ളിവാസൽ പഞ്ചായത്ത്: 9744688719, ബൈസൺവാലി പഞ്ചായത്ത്: 9744688719.

വൈക്കം ഐ.സി.ഡി.എസ.് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്നു ദിവസം(ചൊവ്വ, വ്യാഴം,ശനി) ദിവസങ്ങളിൽ മുട്ട വിതരണം നടത്തുന്നതിന് കെപ്കോ/മറ്റു പ്രാദേശിക മുട്ട വിതരണക്കാർ/ കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വൈക്കം നഗരസഭാ സെക്ടറിലെ 23, ചെമ്പ് സെക്ടറിലെ 20, മറവൻതുരുത്ത് സെക്ടറിലെ 21, വെച്ചൂർ സെക്ടറിലെ 16, തലയാഴം സെക്ടറിലെ 18,ടി.വി.പുരം സെക്ടറിലെ 19, ഉദയനാപുരം സെക്ടറിലെ 24 എന്നിങ്ങനെ അങ്കണവാടികളിലേക്കാണ് മുട്ട വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ വൈക്കം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഓഗസ്റ്റ് 11ന് ഉച്ചയ്ുശേഷം 2.30നു മുൻപായി അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് ടെൻഡറുകൾ നൽകണം. വിശദവിവരത്തിന് ഫോൺ: 04829 225156.

ളാലം ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള പാലാ നഗരസഭയിലെ അങ്കണവാടികളിൽ മുട്ട, പാൽ വാങ്ങി വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് ശേഷം ഒരു മണി വരെ ടെൻഡറുകൾ സ്വീകരിക്കും.വിശദ വിവരത്തിന് ഫോൺ: 04822246980.

ഉഴവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. രാമപുരം സെക്ടറിലെ 31 അങ്കണവാടികളിലും കാണക്കാരി സെക്ടറിലെ 22 അങ്കണവാടിളിലും മാഞ്ഞൂർ സെക്ടറിലെ 30 അങ്കണവാടികളിലുമാണ് മുട്ട വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ഓഗസ്റ്റ് 14 ഉച്ചയ്ക്ക് ഒരു മണിയ്ക്കു മുൻപായി അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് ടെൻഡറുകൾ നൽകണം. അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30ന് ടെൻഡറുകൾ തുറക്കും. വിശദവിവരത്തിന് ഫോൺ: 9446120515.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു.

തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി സംസ്ഥാനതല ആഘോഷപരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ക്ഷണിതാക്കളെ ആഗസ്റ്റ് ഒൻപതിന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും വൈകുന്നേരം തിരികെ കണ്ണൂർ എത്തിക്കുന്നതിനും 50 സീറ്റുള്ള വാഹനം ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് (കി മീ. നിരക്ക് ഹാൾട്ട് ദിവസങ്ങളിലെ നിരക്ക്, ടോൾ എല്ലാ നികുതികളും ഉൾപ്പെടെ) താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് ഏഴ് മൂന്ന് മണിവരെ. ഫോൺ 04972700357.

ലാബ് സാമഗ്രികൾ ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (ഗവ മെഡിക്കൽ കോളേജ്) വിവിധ വിഭാഗങ്ങളിലേക്ക് സാമഗ്രികളുടെ വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്കും പാത്തോളജി വിഭാഗത്തിലെ സർവീസ് ലാബിലേക്കുമാണ് സാമഗ്രികൾ വിതരണം ചെയ്യേണ്ടത്. താൽപര്യമുള്ളവർ ക്വട്ടേഷനുകൾ ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി ലഭ്യമാക്കണം. അന്നേദിവസം 2.30 ന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ഫോൺ: 0491 2974125

വൈറ്റ് ബോർഡ് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ പോളിടെക്നിക് കോളേജിൽ വിവിധ ബ്രാഞ്ചുകളിലേക്ക് ആവശ്യമായ വൈറ്റ് ബോർഡ് വാങ്ങുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 19 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ഫോൺ: 04912572640.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.