Sections

ഭക്ഷണം, പന്തൽ, സ്റ്റേജ്, സ്റ്റാൾ, ലൈറ്റ് ആൻഡ് സൗണ്ട്സ്, ഡീസൽ പമ്പ് റീഫില്ലിങ് സിസ്റ്റം തുടങ്ങിയവ ലഭ്യമാക്കൽ കാന്റീൻ നടത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, May 20, 2025
Reported By Admin
Tenders have been invited for various works including provision of food, pandal, stage, stall, light

ഭക്ഷണം, പന്തൽ, സ്റ്റേജ്, സ്റ്റാൾ, ലൈറ്റ് ആൻഡ് സൗണ്ട്സ് ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐടിഐയിൽ മെയ് 27ന് നടക്കുന്ന സ്പെക്ട്രം ജോബ് ഫെയറിനായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനും പന്തൽ, സ്റ്റേജ്, സ്റ്റാൾ, ലൈറ്റ് ആൻഡ് സൗണ്ട്സ് എന്നിവ ഒരുക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 22ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. ഫോൺ: 0495 2377016.

കാന്റീൻ ദർഘാസ് ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ കാന്റീൻ 2025 ജൂൺ ഒന്ന് മുതൽ ഏപ്രിൽ 31 വരെ നടത്താൻ പരിചയസമ്പന്നരായ വ്യക്തികളിൽനിന്നും സംഘടനാ സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. മെയ് 26ന് വൈകീട്ട് അഞ്ചിനകം ഓഫീസിൽ ലഭിക്കണം. ഫോൺ: 0495 2765770, 2766563.

ഡീസൽ പമ്പ് റീഫില്ലിങ് സിസ്റ്റം ദർഘാസ് ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തിലെ ക്രെയിനുകൾക്ക് ഡീസൽ വിതരണം ചെയ്യുന്നതിനായി ഡീസൽ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ പോർട്ട് ഓഫീസർ, ബേപ്പൂർ പോർട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തിൽ മെയ് 29ന് ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. ഫോൺ: 0495 2414863.

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ സ്കൂളിലേക്ക് ജൂൺ രണ്ടു മുതൽ 2026 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 29-ന് വൈകുന്നേരം അഞ്ചുവരെ ക്വട്ടേഷൻ സ്വീകരിക്കും. 30- ന് രാവിലെ 11-ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9400774299,9544118933,0481-2517728.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.