Sections

മഫിൾ ഫർനസ് ലഭ്യമാക്കൽ, കടമുറികൾ വാടകയ്ക്ക് എടുക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ബോട്ടിങ് നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, May 19, 2025
Reported By Admin
Tenders have been invited for the provision of muffle furnaces, rental of shop rooms, rental of vehi

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

ചടയമംഗലം ഐ സി ഡി എസ് പ്രോജക്റ്റ് ഓഫീസിലേയ്ക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. മെയ് 19 ഉച്ചയ്ക്ക് 2.30 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0474 2475551.

കോട്ടയം: ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവർ പ്ലസ് ഇസഡ്.എൽ.എക്സ് 2ഡബ്ള്യു.ഡി. പി.എസ.്ബി.എസ് 6 വാഹനം (7 സീറ്റർ) വാടകയ്ക്ക് ആവശ്യമുണ്ട്. അപേക്ഷകൾ ജൂൺ 10-നു മുൻപ് ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി കോട്ടയം, കളക്ട്രേറ്റ് പി.ഒ.,കോട്ടയം- 686002 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9446447285, 9496000085.

ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വർഷം വാഹനം വാടകക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു. സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 22. ഫോൺ: 9995735638.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പാറക്കടവ് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മെയ് 25 ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം.ടെണ്ടറുകൾ സമർപ്പിക്കേണ്ട വിലാസം: 'ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പാറക്കടവ്, പാറക്കടവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുറുമശ്ശേരി പി ഒ - 683579.

ബോട്ടിങ് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് മമ്മിലികടവിൽ മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ബോട്ടിങ് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങളും ക്വട്ടേഷൻ ഫോമും www.dtpckozhikode.com ൽ ലഭിക്കും. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി: മെയ് 29 വൈകീട്ട് 3.00. ഫോൺ: 04952720012.

മഫിൾ ഫർനസ് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ലാബിലേക്ക് മഫിൾ ഫർനസ് വാങ്ങുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി മെയ് 30 ന് ഉച്ചക്ക് 12.30

കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കെഎസ്ആർടിസി പയ്യന്നൂർ ഷോപ്പിംഗ് കോപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടറുകൾ മെയ് 29 വരെ സമർപ്പിക്കാം. ടെൻഡർ / ലേലം മെയ് 30 ന്. ഫോൺ : 9048298740, 9188526762, 9947900560.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.